ജോൺസൺ ചെറിയാൻ.
മലപ്പുറം:വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ച് മലപ്പുറം മാറഞ്ചേരിയിൽനൂറോളം പേർക്കു ഭക്ഷ്യ വിഷബാധ. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവർക്കാണു വിഷബാധയേറ്റത്. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവർക്കാണു വിഷബാധയേറ്റത്. തുറുവാണം ദ്വീപിലെ വധുവിന്റെ വീട്ടിൽനിന്ന് എടപ്പാൾ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഛർദിയും വയറളിക്കവുമുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാൾ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിൽ ചികിൽസയിലാണ്. 17നായിരുന്നു വിവാഹം.