Tuesday, July 15, 2025
HomeKeralaമലബാർ സിഹം വാരിയൻകുന്നൻ ടീം ഒത്തുചേർന്നു.

മലബാർ സിഹം വാരിയൻകുന്നൻ ടീം ഒത്തുചേർന്നു.

ഫൈസൽ ഹുസൈൻ.

സ്വാതന്ത്രസമര സേനാനിയും ധീര രക്തസാക്ഷിയുമായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം അടയാളപ്പെടുത്തിയ  മലബാർ സിംഹം വാരിയൻ കുന്നൻ ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും ഒത്തുചേർന്നു.

കോഴിക്കോട്  ഹെറിറ്റേജ് ഹാളിൽ നടന്ന
ചടങ്ങ് മുതിർന്ന മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ  ഉദ്ഘാടനം ചെയ്തു.
മതേതര സന്ദേശം നൽകുന്ന  കലാ സൃഷ്ടികളെ സൈബർ ആക്രമണം നടത്തിയും ഭീഷണിപ്പെടുത്തിയും ഇല്ലാതാക്കാൻ  നോക്കുന്നത് ഈ ജനാധിപത്യ രാജ്യത്ത് വെച്ച് ഉറപ്പിക്കാൻ ആവില്ല.ചരിത്ര സത്യങ്ങളെ വളച്ചൊടിക്കാൻ ഭരണകൂടം തന്നെ കൂട്ടുനിൽക്കുന്ന സ്ഥിതി വിശേഷം ആപൽക്കരമാണെന്ന്
കമാൽ വരദൂർ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് “മലബാർ സിംഹം വാരിയൻ കുന്നൻ” എന്ന പേരിൽ ഷോർട്ട് ഫിലീം യൂട്യൂബിൽ റിലീസ് ചെയ്തത്.
കലാമൂല്യം കൊണ്ടും സത്യസന്ധമായ അടയാളപ്പെടുത്തൽ കൊണ്ടും മലബാർ സിംഹം വാരിയൻ കുന്നൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും സൈബർ ആക്രമണവും ഭീഷണികളും ഉണ്ടായിരുന്നു.
അതിനെയെല്ലാം അതിജീവിച്ചാണ് ചിത്രം വലിയ വിജയമായി തീർന്നത്.വാരിയൻ കുന്നന്റെ കുടുംബമായ ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷന് വേണ്ടി ഫൈസൽ ഹുസൈൻ ആണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ജീവിതം സത്യസന്ധമായി ആവിഷ്കരിച്ച അണിയറ പ്രവർത്തകരെ
പത്രപ്രവർത്തകനും
സാംസ്കാരിക പ്രവർത്തകനുമായ സയൻസൺ പുന്നശ്ശേരി ആദരിച്ചു.കവി ബാപ്പു വാവാട് മുഖ്യാതിഥിയായി.
സംവിധായകൻ ഫൈസൽ ഹുസൈൻ,സുഹാസ് ലാംഡ, ബന്ന ചേന്ദമംഗല്ലൂർ,മജീദ് പുളിക്കൽ,അനിൽ ജനനി,മുക്കം വിജയൻ , ഗൗതം രാജീവ്, പ്രബീഷ് ലിൻസി,രാജശേഖർ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

Most Popular

Recent Comments