Sunday, June 15, 2025
HomeKeralaകുളത്തിൽ വൈദിക വിദ്യാർഥി മരിച്ച നിലയിൽ.

കുളത്തിൽ വൈദിക വിദ്യാർഥി മരിച്ച നിലയിൽ.

ജോൺസൺ ചെറിയാൻ.

കാലടി :  നീലീശ്വരം കരേറ്റമാത ആശ്രമ ഇടവക പള്ളിയിലെ മത്സ്യം വളർത്തുന്ന കുളത്തിൽ വൈദിക വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ഉദയനാപുരം പുള്ളോൻ തറ ലൂക്കോസിന്റെ മകന്‍ ആഗ്നലാണു (19) മരിച്ചത്. ‌പള്ളിയിലെ ആശ്രമത്തോടു ചേർന്നു മത്സ്യം വളർത്താൻ നിർമിച്ചിട്ടുള്ള ചെറിയ കുളത്തിൽ വൈകിട്ട് അഞ്ചരയോടെയാണു മൃതദേഹം കണ്ടത്. ഉടൻ കാലടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

RELATED ARTICLES

Most Popular

Recent Comments