Wednesday, August 13, 2025
HomeKeralaഫോൺ പൊട്ടിത്തെറിച്ചത് കുട്ടിയുടെ മുഖത്ത് ഗുരുതര പരുക്ക്.

ഫോൺ പൊട്ടിത്തെറിച്ചത് കുട്ടിയുടെ മുഖത്ത് ഗുരുതര പരുക്ക്.

ജോൺസൺ ചെറിയാൻ.

തൃശൂർ :  തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ച സംഭവത്തിൽ വിദഗ്ധ പരിശോധന നടത്തും. കുട്ടിയുടെ അച്ഛന്റെ അനുജൻ മൂന്നു വർഷം മുൻപു പാലക്കാട്ടുനിന്നു വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വർഷം അവിടെ ചെന്നു തന്നെ ബാറ്ററി മാറ്റിയിരുന്നു. ഏറെ നേരം വിഡിയോ കണ്ടു വിഡിയോ കണ്ടു ഫോൺ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണു പൊലീസ് നിഗമനം.സംഭവം നടക്കുന്ന സമയം കുട്ടിയും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശി ഭക്ഷണം എടുക്കാനായി അടുക്കളയിലേക്കു പോയ സമയത്തായിരുന്നു അപകടം. കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു.

RELATED ARTICLES

Most Popular

Recent Comments