Monday, December 15, 2025
HomeKeralaകൊന്നപ്പൂവും കണിവെള്ളരിയും.

കൊന്നപ്പൂവും കണിവെള്ളരിയും.

ജോൺസൺ ചെറിയാൻ.

കരിപ്പൂർ ∙ ഗൾഫ് നാടുകളിൽ വിഷുക്കണിയൊരുക്കാൻ മലപ്പുറത്തെ കൊന്നപ്പൂവും കണിവെള്ളരിയും കടൽ കടന്നു. പഴം, പച്ചക്കറി കയറ്റുമതിയിൽ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാറാണു പതിവെങ്കിലും ഇത്തവണത്തെ ഗൾഫിലെ വിഷു വിപണിയുടെ ഏറിയ പങ്കും മലപ്പുറത്തെ കർഷകർ ആഘോഷമാക്കി. കഴിഞ്ഞ 2 ദിവസങ്ങളിലായി കരിപ്പൂർ വഴി കയറ്റിപ്പോയ രണ്ടര ടൺ കണിവെള്ളരി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്തതാണ്. 2 ടൺ  കൊന്നപ്പൂവ്  കൂടുതലും വിമാനത്താവള പരിസര പ്രദേശങ്ങളായ കരിപ്പൂർ, കൊണ്ടോട്ടി, മുണ്ടക്കുളം, നീറാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നായിരുന്നു. കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽനിന്നും കണിവെള്ളരിയെത്തി.

RELATED ARTICLES

Most Popular

Recent Comments