Tuesday, May 7, 2024
HomeGulfകനത്ത മഴയിൽ ഒമാനിലെ മസ്കത്ത് ഗവർണറേറ്റിൽ റോഡിലേക്ക് പാറ ഇടിഞ്ഞുവീണ് വാഹനങ്ങൾ തകർന്നു.

കനത്ത മഴയിൽ ഒമാനിലെ മസ്കത്ത് ഗവർണറേറ്റിൽ റോഡിലേക്ക് പാറ ഇടിഞ്ഞുവീണ് വാഹനങ്ങൾ തകർന്നു.

ജോൺസൺ ചെറിയാൻ.

മസ്‌കത്ത്: കനത്ത മഴയിൽ ഒമാനിലെ മസ്കത്ത് ഗവർണറേറ്റിൽ റോഡിലേക്ക് പാറ ഇടിഞ്ഞുവീണ് വാഹനങ്ങൾ തകർന്നു. ഗതാഗതവും തടസ്സപ്പെട്ടു. തോടുകൾ നിറഞ്ഞുകവിഞ്ഞ് ഒട്ടേറെ വാഹനങ്ങളും ഒഴുക്കിൽപെട്ടു. മഴയ്ക്കൊപ്പം കനത്ത കാറ്റും മിന്നലുമുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവുമുണ്ടായി. ഒട്ടേറെ റോഡുകൾ വെള്ളത്തിനടിയിലായത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. യുഎഇയിലെവടക്കൻ എമിറേറ്റുകളിൽ ഇന്നു മുതൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന്.കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments