Wednesday, May 28, 2025
HomeIndiaതമിഴ്നാട്ടിലെ കാ‍ഞ്ചീപുരത്ത് പടക്ക നിർമാണശാലയിൽ പൊട്ടിത്തെറിച്ചു രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേർ മരിച്ചു.

തമിഴ്നാട്ടിലെ കാ‍ഞ്ചീപുരത്ത് പടക്ക നിർമാണശാലയിൽ പൊട്ടിത്തെറിച്ചു രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേർ മരിച്ചു.

ജോൺസൺ ചെറിയാൻ.

ചെന്നൈ: തമിഴ്നാട്ടിലെ കാ‍ഞ്ചീപുരത്ത് പടക്കശാലയിൽ പൊട്ടിത്തെറിരണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേർ മരിച്ചു. കാഞ്ചീപുരത്തെ കുരുവിമലൈയിൽ ഇന്നു ഉച്ചയോടെയാണ് അപകടമുണ്ടായത്. 15 ഓളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റ 3 പേരുടെ നില ഗുരുതരമെന്നാണ് വിവരം. പരുക്കേറ്റവരെ കാ‍ഞ്ചീപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണങ്ങാനിട്ടിരുന്ന പടക്കങ്ങൾ തീപിടിച്ച് പെട്ടിത്തെറിച്ചതാണെന്നാണ് സൂചന. അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. അതേസമയം, സുരക്ഷാ സംവിധാനങ്ങൾ
ഒരുക്കാത്തതിന് പടക്ക നിർമാണശാല ഉടമ നരേന്ദ്രകുമാറിനെ അറസ്റ്റ് ചെയ്തു.

RELATED ARTICLES

Most Popular

Recent Comments