പാഴ്സല്‍ ഭക്ഷണത്തിന് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കി.

0
111

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും ഇന്നു മുതൽ പാഴ്സലുകളിൽ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നുള്ള സ്റ്റിക്കർ നിർബന്ധം.ഭക്ഷണം തയാറാക്കിയ സമയവും രേഖപ്പെടുത്തണം. സ്റ്റിക്കർ ഇല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ നിരോധിച്ചു.

ഇന്നു മുതല്‍ പരിശോധന നടത്തുമെങ്കിലും ഫെബ്രുവരി 16 മുതലേ നടപടികളിലേക്ക് കടക്കൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.എല്ലാ റജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Share This:

Comments

comments