Thursday, April 25, 2024
HomeAmericaസംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവില കുറഞ്ഞു.

സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവില കുറഞ്ഞു.

ജോൺസൺ ചെറിയാൻ.

കോട്ടയം : സംസ്ഥാനത്ത് മാസാവസാനം സ്വർണവില കുറഞ്ഞു. മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷമാണ് ഇന്ന് വിലയിൽ നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 കുറഞ്ഞ് ഗ്രാമിന്  5,250 രൂപയും പവന് 42,000 രൂപയുമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച മുതൽ ഗ്രാമിന് 5,265 രൂപയിലും പവന് 42,120 രൂപയിലുമാണ് വ്യാപാരം നടന്നത്.ഈ മാസം മുഴുവനും സ്വർണ വില ഗ്രാമിന് 5000 രൂപയ്ക്ക് മുകളിലാണ് വ്യാപാരം നടത്തിയത്.

രാജ്യത്തു സ്വർണവില പുതിയ റെക്കോർഡിലെത്താനുള്ള  ഒരു കാരണം ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യത്തകർച്ചയാണ്.സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട നിക്ഷേപകർ കൂടുതൽ സ്വർണം വാങ്ങുന്നത്.ജനുവരിയിലെ ഉയർന്ന വിലയ്ക്ക് കാരണമായിരുന്നു.കഴിഞ്ഞ മൂന്ന്  മാസമായി തുടർച്ചയായി മുന്നേറുന്ന സ്വർണത്തിന് സാമ്പത്തിക മാന്ദ്യഭീഷണിയാണ് പിന്തുണയായത്. 1921ഡോളറിൽ നിൽക്കുന്ന സ്വർണത്തിന് ഇന്ന് ഡോളറിന്റെ തുടർ ചലനങ്ങൾ പ്രധാനമാണ്.

RELATED ARTICLES

Most Popular

Recent Comments