ജോൺസൺ ചെറിയാൻ.
പെരുമ്പിലാവ് : പട്ടാമ്പി റോഡിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒതളൂർ തെക്കേപ്പാട്ട് പുതുവീട്ടിൽ ചന്ദ്രന്റെ ഭാര്യ സതീദേവിയ്ക്ക് (47) ഗുരുതര പരുക്ക്.ഇന്നലെ വൈകിട്ട് 5നാണ് അപകടം.സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കോഴിക്കോട് റോഡിൽ നിന്നും ചന്ത റോഡ് വഴിതിരിച്ചു വിട്ട സ്കൂട്ടറാണു നിലമ്പൂർ സംസ്ഥാന പാതയിലേക്കു കയറുമ്പോൾ ഗുരുവായൂർ.
നിയന്ത്രണം വിട്ട ബസ് റോഡരികിലുള്ള കടയിലേക്ക് ഇടിച്ചു കയറി. മറ്റാർക്കും പരുക്കില്ല.സതീദേവിയെ നാട്ടുകാർ ചേർന്നു തൊട്ടടുത്തുള്ള അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കുകൾ ഗുരുതരമായതിനാൽ തൃശൂർ അമല ആശുപത്രിയിലേക്കു കൊണ്ടുപോയി.