Friday, December 27, 2024
HomeAmericaവീസയുമായി ബന്ധപ്പെട്ട തര്‍ക്കം : കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത് യുവാവ്.

വീസയുമായി ബന്ധപ്പെട്ട തര്‍ക്കം : കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത് യുവാവ്.

ജോൺസൺ ചെറിയാൻ.

കൊച്ചി : എറണാകുളം നഗരത്തിൽ യുവതിക്കു നേരെ യുവാവിന്റെ ആക്രമണം.കഴുത്തറുത്ത നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചയോടെ രവിപുരത്തെ ട്രാവൽസിലാണ് സംഭവം.വീസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു പള്ളുരുത്തി സ്വദേശി ജോളി അക്രമാസക്തനായി യുവതിയെ  ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ യുവതി അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറി.

തൊടുപുഴ സ്വദേശിനിയായ സൂര്യ എന്ന പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത്.നേരത്തെ വീസയ്ക്കായി യുവാവ് ട്രാവൽസ് ഉടമയ്ക്കു പണം നൽകിയിരുന്നു. വീസ ലഭിക്കാതിരുന്നിട്ടും പണം തിരികെ ചോദിച്ചു ലഭിക്കാതെ വന്നതോടെ ഉടമയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ സ്ഥലത്തെത്തിയത് എന്നു പറയുന്നു. ഉടമ സ്ഥലത്തില്ലെന്നു പറഞ്ഞതോടെ യുവതിക്കു നേരെ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷവും സ്ഥലത്തു തുടർന്ന പ്രതിയെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

Most Popular

Recent Comments