Friday, August 15, 2025
HomeAmericaപാകം ചെയ്ത സമയവും മറ്റും രേഖപ്പെടുത്തിയ സ്റ്റിക്കർ ഇല്ലാത്ത പാഴ്സൽ നിരോധിച്ചു.

പാകം ചെയ്ത സമയവും മറ്റും രേഖപ്പെടുത്തിയ സ്റ്റിക്കർ ഇല്ലാത്ത പാഴ്സൽ നിരോധിച്ചു.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം  : സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവയും വ്യക്തമാക്കിയിരിക്കണം.

ഫുഡ്‌സേഫ്റ്റി സ്റ്റാൻഡേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്തു രണ്ടു മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം.ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്.

RELATED ARTICLES

Most Popular

Recent Comments