ജോൺസൺ ചെറിയാൻ.
ഇരിങ്ങാലക്കുട : കോമ്പാറ ജംക്‌ഷനു സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച് വെള്ളാങ്ങല്ലൂർ ഇയ്യാനി തിലകന്റെ മകൻ അനൂപ്(30), കാവുങ്ങൽ സുബ്രഹ്മണ്യന്റെ മകൻ രമേഷ്(38),കോണത്തുകുന്ന് പൈങ്ങോട് ജോബി(33) എന്നിവർക്കാണു പരുക്കേറ്റത്.മൂന്നു പേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂരിലേക്ക് പോകുകയായിരുന്ന ബസും വെള്ളാങ്കല്ലൂരിലേക്കു പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു.ഓട്ടോറിക്ഷ പൂർണമായും തകർന്നു. സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.