ജോൺസൺ ചെറിയാൻ.
കോട്ടയം : സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇടിഞ്ഞ വിലയിൽ നിന്നും ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5,130 രൂപയും പവന് 41,040 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിനു മുൻപ് ജനുവരി 5നും ഇതേ വില രേഖപ്പെടുത്തിയിരുന്നു.ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു ഗ്രാമിന് 5,090 രൂപയും പവന് 40,720 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ കുറഞ്ഞ നിരക്ക് ജനുവരി 2 ന് രേഖപ്പെടുത്തിയ 40,360 രൂപയാണ്.