ആൽവിൻ ജോർജ്.
ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സി (KSNJ ) 2023 – 24 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഡിസംബർ പതിമൂന്നിന് സംഘടിപ്പിച്ച യോഗത്തിൽ ജിയോ ജോസഫ് പ്രസിഡന്റായും, നിതീഷ് തോമസ് സെക്രട്ടറിയായും, ആൽവിൻ ജോർജ് ട്രഷററായും ഐക്യഖണ്ഡേനെ തെരഞ്ഞെടുക്കപ്പെട്ടു
സമാജത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ഇവരെ കൂടാതെ നാല്പത്തി ഒന്ന് പേർ അടങ്ങുന്ന ഒരു ടീമിനെയും തെരെഞ്ഞെടുത്തു
എല്ലാ അംഗങ്ങളുടേയും സഹകരണത്തോടു കൂടി സമൂഹത്തിനു ഉപകാരപ്രദമായ നൂതനമായ കർമപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് പ്രസിഡണ്ട് ജിയോ ജോസഫ് അഭിപ്രായപ്പെട്ടു