ജോൺസൺ ചെറിയാൻ.
കോട്ടയം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പുതുവർഷ ദിനമായ ഇന്നലെ വർധിച്ച സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്.ഗ്രാമിന് 15 രൂപയും പവന് 120 കുറഞ്ഞ് ഗ്രാമിന് 5,045 രൂപയും പവന് 40,360 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരുന്നത്.2023ൽ വ്യാപാരം തുടങ്ങിയത് ഗ്രാമിന് 5,060 രൂപയിലും പവന് 40,480 രൂപയിലുമാണ്.
വർഷവസാനത്തിൽ സ്വർണവില റെക്കോർഡ് നേട്ടത്തിൽ ആണ് അവസാനിപ്പിച്ചത്. ഡിസംബർ മാസത്തിൽ 7 തവണയാണ് 40,000 രൂപയ്ക്ക് മുകളിൽ വ്യാപാരം നടന്നത്.അതേ സമയം രാജ്യന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിനൊപ്പം മുന്നേറിയ രാജ്യാന്തര സ്വർണവില 1830 ഡോളറിലേക്ക് കയറി.1800 ഡോളറിൽ മികച്ച പിന്തുണ ലഭിക്കുന്ന സ്വർണം മുന്നേറ്റ പ്രതീക്ഷയിലാണ്.