Thursday, December 26, 2024
HomeAmericaഷിക്കാഗോ എസ്ബി-അസംപ്ഷന്‍ അലമ്നൈ ദേശീയ ഉപന്യാസ മത്സരം- റജിസ്‌ട്രേഷന്‍ ജനുവരി  31 വരെ നീട്ടി.

ഷിക്കാഗോ എസ്ബി-അസംപ്ഷന്‍ അലമ്നൈ ദേശീയ ഉപന്യാസ മത്സരം- റജിസ്‌ട്രേഷന്‍ ജനുവരി  31 വരെ നീട്ടി.

ജോയിച്ചന്‍ പുതുക്കുളം.

ഷിക്കാഗോ:  ചങ്ങനാശ്ശേരി എസ്ബി-അസംപ്ഷന്‍ അലമ്നൈ അസോസിയേഷന്റെ ഷിക്കാഗോ  ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍  ദേശീയ ഉപന്യാസ മത്സരം നടത്തും. എസ്ബി-അസംപ്ഷന്‍ അലമ്നൈ അംഗങ്ങളുടെ മക്കള്‍ക്കായി മാത്രമുള്ള ഉപന്യാസ   മത്സരമാണിത്. റജിസ്‌ട്രേഷനുള്ള സമയം ജനുവരി 31 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു.

ഹൈസ്‌കൂള്‍, കോളേജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്‌കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍ ഫ്രഷ്മെനോ സോഫ്‌മോര്‍ ആയവര്‍ക്കോ ആയവര്‍ക്കോ അപേക്ഷിക്കാവുന്നതാണ്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. റജിസ്‌ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും csbaessaycomp@gmail.com എന്ന ഇമെയിൽ വഴിയാണ് അയക്കേണ്ടത്.  ജനുവരി 31 വരെയാണ് സൗജന്യ റജിസ്‌ട്രേഷൻ. ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി  മാർച്ച്  31 ആണ്. ജഡ്ജിങ് പാനലിന്റെ തീരുമാനം  അന്തിമമായിരിക്കും എന്ന് പ്രസിഡന്റ് ആന്റണി ഫ്രാൻസിസും സംഘാടകരും  അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഡോ. തോമസ് സെബാസ്റ്റ്യൻ: 601-715-2229.

RELATED ARTICLES

Most Popular

Recent Comments