സന്ദീപ് പണിക്കർ.
വാഷിംഗ്‌ടൺ ഡി.സി., ശ്രീ നാരായണ മിഷൻ സെൻറർ ക്രിസ്മസ്സ്-പുതുവത്സര ആഘോഷങ്ങൾ മേരിലാൻഡ് സെവെൻലോക്ക് എലിമെന്ററി സ്കൂളിൽ വച്ച് പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.
വർണശബളമായ ആഘോഷങ്ങളൾക്ക് മുതിർന്ന അംഗങ്ങൾ നിലവിളക്കു കൊളുത്തി തുടക്കം കുറിച്ചു....
ബ്ലെസ്സൺ മണ്ണിൽ.
വേൾഡ് മലയാളീ കൌൺസിൽ - ഫ്ലോറിഡ prime പ്രൊവിൻസ് ക്രിസ്മസ് ന്യൂ ഇയർ ആഘോഷം വർണാഭമായി
-------------------
വേൾഡ് മലയാളീ കൌൺസിൽ - ഫ്ലോറിഡ prime പ്രൊവിൻസിന്റയ് ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വർണാഭമായി
Winter Wonderland Gala എന്ന ടാഗ്‌ലൈനിൽ നടത്തപ്പെട്ട ഈ ആഘോഷ പരിപാടികൾ, ഡിസംബർ 28ന്, ക്രിസ്മസ് രാവുകളെ അനുസ്മരിപ്പിക്കും വിധം അതിമനോഹരമായി അലങ്കരിച്ച ടാമ്പാ സൈന്റ്റ് ജോസഫ് സിറോ മലബാർ കത്തോലിക്ക ചർച് ആഡിറ്റോറിയത്തിലാണ് അരങ്ങേറിയ്ത്.
ടാമ്പാ മലയാളീകളുടെ നിറസാനിധ്യത്തിൽ മികവുറ്റ കലാപ്രതിഭകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു
വീണ തന്ത്രികളാൽ (harp) മിസ് ഷെറിൻ ഉതിർത്ത സംഗീത വീചികൾ അലയടിച്ച സാന്ദ്രമായ അന്തരീക്ഷത്തിൽ പരിപാടികൾക്കു തുടക്കമായ്
പ്രൊവിൻസ് പ്രസിഡന്റ് ബ്ലെസ്സൺ മണ്ണിൽലിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം മിക്കയില ജോസഫ് അമേരിക്കൻ ദേശീയഗാനവും, സ്മിത ദീപക് ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു
വിശിഷ്ട അതിഥിയായി സന്നിഹിതയായിരുന്ന ഹിൽസ്ബ്രോ കൗണ്ടി കോർട്ട് ജഡ്ജ് ബഹുമാനപ്പെട്ട മോണീസ് സ്കോട്ടിനെ ചെയർമാൻ ഡോക്ടർ ആംബ്രോസ് ചാഴിക്കാട്ട് പൊന്നാട സ്വീകരിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മോട്ടയ്ക്കൽ, ഗ്ലോബൽ ബിസിനസ് ഫോറം വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട്, ഗ്ലോബൽ ടൂറിസം ഫോറം ചെയർമാൻ സുജിത്ത് ശ്രീനിവാസൻ, വള്ളുവനാട് ബിസിനസ് ഫോറം ചെയർമാൻ ജോൺ ആലുക്ക, ഗ്ലോബൽ ബിസിനസ് ഫോറം സെക്രട്ടറി സുകേഷ് ഗോവിന്ദൻ ,
ഗ്ലോബൽ ജോയിന്റ് ട്രഷറർ ഡോക്ടർ ഷിബു സാമുവൽ, ഡാൽസ് പ്രോവെൻസ് ചെയർമാൻ ജോസ് സാമുവൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് - (അമേരിക്ക റീജൻ ) തങ്കം അരവിന്ദ് , അമേരിക്കൻ റീജനൽ പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു.
നിവേദിത ഷിബു, അനുപമ റോബിൻ, സിനി സാജു, ടിയാ ബാബു, എന്നിവർ അവതരിപ്പിച്ച നൃത്തങ്ങളും, ആന്റണി ചേലക്കാട്, സിബി ചരുവിൽ കിഴക്കേതിൽ , ശ്രീദാസ് സാജ് എന്നിവർ ആലപിച്ച് ശ്രുതി മധുരമായ ഗാനങ്ങളും ആഘോഷങ്ങൾക്ക് മികവേകി.
ജൈനി ജോൺ കോഡിനേറ്റ് ചെയ്ത വിൻഡർ വണ്ടർലാൻഡ് ഫാഷൻ ഷോ അവതരണങ്ങളിലും ആവിഷ്കാരത്തിലും ഉന്നത നിലവാരം പുലർത്തി കാണികളുടെ മുക്തകണ്ഠ പ്രശംസ നേടി .
വർണ്ണാഭമായ ഈ ആഘോഷ പരിപാടികൾക്ക് എവിൻ ദീപക് (ഡിജിറ്റൽ മാർക്കറ്റിംഗ്), ക്ലമെന്റ് ബ്ലെസ്സൻ (മീഡിയ ഹാൻഡിൽ), ബേബി സെബാസ്റ്റ്യൻ, ദീപക് സതീഷ്, സിദ്ധാർത്ഥ് നായർ രജിസ്ട്രേഷൻ എന്നിവരും പ്രവർത്തിച്ചു
കരോളിൻ ബ്ലെസ്സൻ കോഡിനേറ്റ് ചെയ്ത ഈ പരിപാടികളിൽ രമ്യ തരുൺ, അഞ്ജലി നായർ, റോസ് രാജൻ, എന്നിവർ മാസ്റ്റർ ഓഫ് സെർമണിയായി പ്രവർത്തിച്ചു
സാക്ക് കുരുവിള (കോഡിനേറ്റർ യൂത്ത്) നിയന്ത്രിച്ച യൂത്ത് വാൾഇന്ത്യയെർസ്ഉം, ക്ലിഫോർഡ് ബ്ലെസ്സന്‍ (ഫുഡ് ഇൻ ചാർജ്), സന ജോസഫ് (യൂത്ത് ലീഡർ), നേതൃത്വത്തിൽ പ്രവർത്തിച്ച 26 കൗമാരക്കാരായ വോളണ്ടിയേഴ്സ് സേവനവും പ്രത്യേകം പ്രശംസ അർഹിക്കുന്നു.
ഈ പരിപാടിയുടെ വീഡിയോഗ്രാഫി & ഫോട്ടോഗ്രാഫി കവറേജ് സോളമെന്റിന്റെ നേതൃത്വത്തിൽ പിക്സഡ് റൈഡേഴ്സ് അതിമനോഹരമായി ഒപ്പിയെടുത്തു
സിബി ചരുവിൽ കിഴക്കേതിൽ നന്ദി പ്രകാശിപ്പിച്ചു.
വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾ സമാപിച്ചു
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ (ആർ., ലാ.) വെള്ളിയാഴ്ച നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു .ലൂസിയാന റിപ്പബ്ലിക്കൻ, സ്വയം വിശേഷിപ്പിക്കുന്ന "MAGA കൺസർവേറ്റീവ്"...
പി പി ചെറിയാൻ.
ഡാളസ് :മാർത്തോമാ ചർച് സൗത്ത് വെസ്റ് റീജിയണൽ സുവശേഷ സേവിക സംഘം പ്രാർത്ഥനാ യോഗം 2025 ജനുവരി 7 ന് ചൊവ്വാഴ്ച വൈകുന്നേരം 7:30 ന് സൂം വഴി സംഘടിപ്പിക്കുന്നു...
ജോൺസൺ ചെറിയാൻ.
ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു.
മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :3 മില്യൺ പൊതുമേഖലാ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന പുതിയ സാമൂഹിക സുരക്ഷാ ബില്ലിൽ , പ്രസിഡൻ്റ് ബൈഡൻ തിങ്കളാഴ്ച ഒപ്പിടും.
കഴിഞ്ഞ ആഴ്ച, കോൺഗ്രസ് സോഷ്യൽ സെക്യൂരിറ്റി...
പി പി ചെറിയാൻ.
ന്യൂയോർക്ക് ജഡ്ജി ജനുവരി 10-ന് ഡൊണാൾഡ് ട്രംപിനെ ക്രിമിനൽ ഹഷ് മണി കുറ്റത്തിന് ശിക്ഷിക്കാൻ പദ്ധതിയിടുന്നു, 34 കുറ്റകൃത്യങ്ങളിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു
എന്നാൽ ജസ്‌റ്റിസ് ജുവാൻ മെർച്ചൻ ട്രംപിനെ...
ഫിലിപ്പോസ് ഫിലിപ്പ് .
ന്യൂ യോർക്ക് : കഴിഞ്ഞ 16 വർഷമായി നോർത്ത് അമേരിക്കയിലെ മലയാളി എൻജിനീയേഴ്സിന്‍റെ ഇടയിൽ സ്ത്യുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന കേരളാ എൻജിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കീൻ) 2025 ലെ ഭരണ സമിതിയെ ഡിസംബർ 28 നു ഓറഞ്ച് ബെർഗിലെ സിതാർപാലസിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വച്ച് തിരഞ്ഞെടുത്തു.
നീന സുധിർ സംഘടനയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികളായി ജേക്കബ് ജോസഫ് (വൈസ് പ്രസിഡന്റ്) സജിത ഫാമി (ജനറൽ സെക്രട്ടറി), ബിജു പുതുശ്ശേരി (ട്രഷറർ), സോബി സുരേന്ദ്രൻ (ജോയിന്‍റ് സെക്രട്ടറി), ഗിൽസ് ജോസഫ് (ജോയിന്‍റ് ട്രഷറർ), സോജിമോൻ ജെയിംസ് (എക്സ് ഒഫീഷ്യോ), കോശി പ്രകാശ് (ചാരിറ്റി ആൻഡ് സ്കോളർഷിപ്), മനേഷ് നായർ (പ്രഫഷനൽ അഫെയേഴ്സ്), സിന്ധു സുരേഷ് (സ്റ്റുഡന്‍റ് ഔട്ട് റീച്), മാലിനി നായർ (സോഷ്യൽ & കൾച്ചറൽ അഫയേഴ്‌സ്), ബിജു ജോൺ (ന്യൂസ് ലെറ്റർ & പബ്ലിക്കേഷൻ), ജെയ്സൺ അലക്സ് (ജനറൽ അഫയേഴ്‌സ്), ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ്) എന്നിവരും റീജനൽ വൈസ് പ്രസിഡന്‍റുമാരായി ജേക്കബ് ഫിലിപ്പ് (റോക്ക്ലാൻഡ് വെസ്റ്റ്ചെസ്റ്റർ റീജിയൺ), ദയ ശ്യാം (ന്യൂ ജേഴ്‌സി), പ്രേമ ആന്ദ്രപള്ളിയിൽ (ഇന്റെർണൽ ഓഡിറ്റർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മെറി ജേക്കബ് ആണ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർ. ഷാജി കുരിയാക്കോസ്, ജേക്കബ് തോമസ്, അജിത് ചെറയിൽ, റെജിമോൻ എബ്രഹാം, ഷിജിമോൻ മാത്യു, ലിസി ഫിലിപ്പ് എന്നിവരാണ് മറ്റു ട്രസ്റ്റീ ബോർഡ് അംഗങ്ങൾ.
ജനറൽ ബോഡിയിൽ മുൻ പ്രസിഡന്റ് സജിമോൻ ജെയിംസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കീൻന്റെ 2024 ലെ പ്രവർത്തനങ്ങളെ ഏവരും മുക്തകണ്ഠം പ്രശംസിച്ചു. 2024 ലെ കണക്കും സ്കോളർഷിപ് അക്കൗണ്ട്സും അവതരിപ്പിച്ചത് ജനറൽ ബോഡി അംഗീകരിച്ചു. തുടർന്ന് ബോർഡ് ഓഫ് ട്രുസ്ടീ ചെയർ ലിസ്സി ഫിലിപ്പ്, മെറി ജേക്കബ്, കെ.ജെ. ഗ്രിഗറി എന്നീവരുടെ നേതൃത്തത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
കീൻന്റെ പ്രവർത്തനങ്ങൾ കൂടുതൽ എഞ്ചിനീർസ്ലേക് എത്തിക്കാൻ ഉള്ള തയാറെടുപ്പിലാണ് പുതിയ ഭരണസമിതി.
സന്തോഷ് എബ്രഹാം.
ഫിലഡൽഫിയ -നോർത്ത് അമേരിക്കൻ പ്രവാസി മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവാനിയ റീജണൽ കൺവൻഷൻ ജാനുവരി അഞ്ചാം തീയതി ഞായറാഴ്ച വൈകിട്ടു 4 .30 മുതൽ ക്രിസ്റ്റോസ് മാർത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ...
ആരിഫ് ചുണ്ടയിൽ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് മുശാഅറയിൽ എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഫാത്തിമ ജസ ( ടി.എസ്. എസ് വടക്കാങ്ങര , മങ്കട ) വന്നേരി...