ജീമോൻ റാന്നി.
ലീഗ് സിറ്റി (ടെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം വിന്റർ ബെൽസ് 2024നോട് അനുബന്ധിച്ചു നടത്തിയ കേരള ഭക്ഷ്യ മേള കേരളത്തിന് വെളിയിൽ നടത്തപ്പെട്ട ഏറ്റവും വലിയ കേരള ഭക്ഷ്യ മേളയായി കണക്കാക്കപ്പെടുന്നു. ഏകദേശം നൂറോളം വിഭവങ്ങളാണ് തത്സമയം പാചകം ചെയ്ത് നൽകി വിളമ്പിയത്. ഇരുന്നൂറോളം ലീഗ് സിറ്റി മലയാളി സമാജത്തിന്റെ സന്നദ്ധ പ്രവർത്തകരാണ് ഭക്ഷ്യ മേളക്കു പിന്നിൽ പ്രവർത്തിച്ചത്. കേരള തനിമയിൽ കുറെയേറെ തട്ടുകടകൾ നിർമ്മിച്ചു തട്ടുകട തെരുവൊരുക്കിയാണ് ഭക്ഷണങ്ങൾ തയ്യാറാക്കി വിധരണം ചെയ്തത്.
ഡിസംബർ 27 ന് വെബ്സ്റ്റർ ഹെറിറ്റേജ് പാർക്ക് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട വിന്റർ ബെൽസ് 2024-ൽ ഡോ.മനു ചാക്കോ സംവിധാനം ചെയ്തു നൂറിലധികം കലാകാരൻമാരെ കോർത്തിണക്കി നടത്തിയ നാടകം കാണികളെ അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. അതോടൊപ്പം രശ്മി നായരുടേയും റീവാ വർഗ്ഗീസിന്റെയും നേതൃത്വത്തിൽ വിവിധ പ്രമുഖ സംഗീതജ്ഞരെ അണിയിച്ചൊരുക്കി നടത്തിയ ഗാനമേളയും ഏറെ കയ്യടി നേടി. അതുകൂടാതെ ലീഗ് സിറ്റിയിലെ കൊച്ചുകലാകാരന്മാരും കലാകാരികളും അണിനിരന്ന മറ്റു കലാ പരിപാടികളും വിന്റർബെൽസിനു മാറ്റുകൂട്ടി.
പതിവുപോലെ സ്ളേയിൽ എത്തിയ സാന്തക്ളോസ് കൗതുകവും ക്രിസ്മസ് പ്രതീതിയും ഉണർത്തി. ഇതിനെല്ലാം പുറമെ അമേരിക്കൻ സ്വദേശികൾക്കടക്കം കൗതുകമുണർത്തിക്കൊണ്ടു ഒരുക്കിയ ആയിരത്തിൽപരം ചെറു നക്ഷത്രങ്ങൾ, പുൽക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകൾ, വൈവിധ്യമാർന്ന തരത്തിലുള്ള ലൈറ്റുകൾ, അലങ്കാരങ്ങൾ എന്നിവയെല്ലാം ശ്രദ്ധേയമായിരുന്നു.
മലയാള മണ്ണിന്റെ ഓർമയും ഗൃഹാത്വവും ഉണർത്തുന്നതായിരുന്നു ഈ ആഘോഷമെന്ന് പങ്കെടുത്തവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. കുടുംമ്പങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെയും ഐക്കത്തിന്റെയും ഉത്തമ മാതൃകയാണ് ലീഗ് സിറ്റി മലയാളി സമാജം എന്ന് ആശംസകളർപ്പിച്ച റെവ. ഫാദർ ഡായ് കുന്നത്ത് പറഞ്ഞു.
പ്രോഗ്രാം ഇത്രയേറെ വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.
പ്രസിഡന്റ്-ബിനീഷ് ജോസഫ്, വൈസ് പ്രസിഡന്റ് - ലിഷ ടെൽസൺ,
വൈസ് പ്രസിഡന്റ്- സോജൻ ജോർജ്, സെക്രട്ടറി - ഡോ.രാജ്കുമാർ മേനോൻ, ജോയിന്റ് സെക്രട്ടറി - സിഞ്ചു ജേക്കബ്, ജോയിന്റ് സെക്രട്ടറി - ബിജോ സെബാസ്റ്റ്യൻ, ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ്, ജോയിന്റ് ട്രെഷറർ - മാത്യു പോൾ. എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
പി. മുജീബ് റഹ്‌മാൻ.
ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കേരള ഘടകം ജനുവരി പന്ത്രണ്ടിന് ഞാറാഴ്ച പ്രൊഫിസിയ പ്രൊഫഷണൽ വിമൻസ് സമ്മിറ്റ് കോഴിക്കോട് കാലിക്കറ്റ് ടവറിൽ സംഘടിപ്പിച്ചു . സമൂഹത്തിൽ നിരന്തരമായി ഇടപഴകുന്ന, സാമൂഹ്യ...
സന്ദീപ് പണിക്കര്‍.
അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗടൺ. ഡി.സി, ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ മിഷൻ സെന്ററിന്റെ 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് - പ്രേജിത്ത് ശിവപ്രസാദ്, വൈസ് പ്രസിഡന്റ് - ഷാം ജീ. ലാൽ,...
പി പി ചെറിയാൻ.
ഓസ്റ്റിൻ (ടെക്സാസ്):സംസ്ഥാനത്തുടനീളം പകർച്ചവ്യാധി വൈറസ് കേസുകൾ വർദ്ധിച്ചതോടെ ടെക്സസ് അധികൃതർ താമസക്കാരോട് അവരുടെ പക്ഷി തീറ്റകളും കുളിമുറികളും നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നു, ഓസ്റ്റിൻ പ്രദേശത്ത് അടുത്തിടെ പകർച്ചവ്യാധി കണ്ടെത്തിയതും ഇതിൽ...
പി പി ചെറിയാൻ.
ഡാളസ്: 4 ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്നും ടിക്കറ്റ് നൽകരുതെന്നുമാണു ഡാളസ് പോലീസിന് വെള്ളിയാഴ്ച അയച്ച മെമ്മോയിൽ നിർദ്ദേശം നൽകിയിരിക്കുന്നത്
രണ്ട് ഔൺസിൽ താഴെ കഞ്ചാവ്...
പി പി ചെറിയാൻ.
ന്യൂയോർക് :മാർത്തോമ ചർച്ച് ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക സീനിയർ സിറ്റിസൺ ഫെല്ലോഷിപ്
കൂട്ടായ്മ യോഗം ഡിസംബർ 13 തിങ്കളാഴ്ച വൈകീട്ട് 8 മണിക് (EST )സൂം വഴി നടത്തപ്പെടുന്നു
നോർത്ത് അമേരിക്ക...
ജോയിച്ചന്‍ പുതുക്കുളം.
നയാഗ്ര : നയാഗ്ര പാന്തേഴ്സ് നന്മ മലയാളം പ്രവേശനോത്സവവും ന്യൂഇയർ ആഘോഷവും നയാഗ്ര ഔവർ ലേഡി ഓഫ് ദി സ്കാപുലർ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. നൂറോളം രജിസ്റ്റേഡ് കുടുംബങ്ങളും...
പി പി ചെറിയാൻ.
ന്യൂയോർക് :ജനുവരി 6 ന് അക്രമം നടത്തിയ ആളുകൾക്ക് മാപ്പ് നൽകരുതെന്ന് നിയുക്ത വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ന്യൂസ് സൺഡേ" യ്ക്ക് നൽകിയ അഭിമുഖത്തിൽ.പറഞ്ഞു."ഇത് വളരെ ലളിതമാണെന്ന്...
ജോൺസൺ ചെറിയാൻ.
ഭാവഗായകൻ പി ജയചന്ദ്രന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി. അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട വാങ്ങിയത്. അർബുദബാധയെ തുടർന്ന് എൺപതാം വയസിലായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം....
പി പി ചെറിയാൻ.
റിച്ചാർഡ്‌സൺ,(ടെക്സാസ് ):ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു.
റിച്ചാർഡ്‌സനിൽ ജനുവരി 4ന് നടന്ന ആദരണീയമായ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കോളിൻ കൗണ്ടി...