പി പി ചെറിയാൻ.
വാഷിംഗ്ടൺ ഡി.സി: കുപ്രസിദ്ധ ധനികൻ ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ്സിന്റെ അനുമതിയില്ലാതെ രേഖകൾ പുറത്തുവിടാൻ ട്രംപിന്...
ജോയിച്ചന്‍ പുതുക്കുളം.
അമേരിക്കയിലെ പ്രൊഫഷണലുകളെ ഫൊക്കാനയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി കാനഡയില്‍ നിന്നുള്ള ഡോ. ക്രിസ്‌ല ലാലിനെ ഫൊക്കാന 2026- 28 കാലയളവില്‍ ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിപ്പിക്കുന്നുവെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ട്...
ജിൻസ്മോൻ സച്ചാറിയ.
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിന്റെ ക്യാപിറ്റലായ ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയി ജിജി കിളിയാങ്കരയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മൃദുല മണികണ്ഠന്‍, സെക്രട്ടറി മെറിന്‍ ജോസ്, ട്രഷറര്‍ സന്ദനു...
പി പി ചെറിയാൻ.
വിമാനത്താവള സുരക്ഷയിൽ പുതിയ മാറ്റങ്ങൾ: ID ഇല്ലാത്തവർക്ക് ബയോമെട്രിക് സംവിധാനം വരുന്നു
വിമാനയാത്രക്കാർക്ക് സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകുന്നതിന് പുതിയ നിയമവുമായി ട്രാൻസ്പോർട്ട് സുരക്ഷാ അഡ്മിനിസ്‌ട്രേഷൻ (TSA) രംഗത്ത്. 'റിയൽ ഐഡി' നിർബന്ധമാക്കിയതിന്...
ജീമോൻ റാന്നി.
ലീഗ് സിറ്റി, ടെക്സാസ് : ഭവനരഹിത൪ക്ക് സൗജന്യ ഭവനനിർമ്മാണ പദ്ധതിയുടെ ആദ്യ ഗഡു ഓർമ്മ വില്ലേജിനു കൈമാറി.
കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനരഹിത൪ക്ക് വീടുകൾ വെച്ചുനൽകുന്ന പദ്ധതി ഈ വർഷമാണ് ലീഗ് സിറ്റി മലയാളി സമാജം തുടക്കം കുറിച്ചത്. പദ്ധതിയുടെ ആരംഭമായി കൊല്ലം ജില്ലയിലെ ഓർമ്മ വില്ലേജിൽ ആദ്യ ഭവനത്തിന്റെ നിർമാണം ഏകദേശം പൂർണമാക്കുകയും ഇതുവരെയുള്ള നിർമാണതുക ഓർമ്മ വില്ലേജിന് വേണ്ടി ജോസ് പുന്നൂസിന് കൈമാറുകയും ചെയ്തു. ഭവന നിർമാണ പ്രവർത്തനങ്ങൾ സംഘടനാ വൈസ് പ്രസിഡന്റ് സോജൻ ജോർജ് നേരിട്ട് സന്ദർശിച്ചു വിലയിരുത്തി.
ലീഗ് സിറ്റി മലയാളി സമാജത്തിലെ സന്മനസ്സുള്ള അംഗങ്ങളിൽ നിന്നുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്. എല്ലാ കാലത്തും സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരുപാടു നല്ല പ്രവർത്തികൾ ചെയ്യുന്ന ഒരു സംഘടനയാണ് ലീഗ് സിറ്റി മലയാളി സമാജം. മുൻ വർഷങ്ങളിൽ ഒട്ടേറെപ്പേർക്ക് ചികിത്സാ സഹായങ്ങൾ, അതുപോലെ കേരളത്തിൽ ജല പ്രളയം ഉണ്ടായപ്പോൾ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വലിയ സംഭാവന എന്നിങ്ങനെയുള്ള പ്രവർത്തികൾ ചെയ്ത് സംഘടന കേരളത്തോടൊപ്പം ഉണ്ട് എന്ന് തെളിയിക്കുകയുണ്ടായി.
ഇനിയും കൂടുതൽ വീടുകൾ വരും വർഷങ്ങളിലും നിർമിച്ചു നൽകണമെന്നാണ് സംഘടനയുടെ ആഗ്രഹമെന്ന് പ്രസിഡന്റ് ബിനീഷ് ജോസഫ് അറിയിച്ചു. സെക്രട്ടറി ഡോ.രാജ്കുമാർ മേനോൻ പരിപാടികൾക്ക് നേതൃത്വം നൽകി.
കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, സെക്രട്ടറി - ഡോ.രാജ്കുമാർ മേനോൻ 262-744-0452.
പി പി ചെറിയാൻ.
സാൻ അൻ്റോണിയോ: ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് നേരെയുള്ള കൊലപാതകങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായുള്ള ട്രാൻസ് ഡേ ഓഫ് റിമംബറൻസ് (Trans Day of Remembrance) ദിനമായി നവംബർ 20-നെ സാൻ അൻ്റോണിയോ മേയർ...
വെൽഫെയർ പാർട്ടി.
മലപ്പുറം: ജില്ലാ പഞ്ചായത്ത് വണ്ടൂർ ഡിവിഷനിലേക്ക് സുഭദ്ര വണ്ടൂർ, ചങ്ങരംകുളം ഡിവിഷനിലേക്ക് ബാസിത് താനൂർ എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു.
ചെറുകോട് സ്വദേശിനിയായ സുഭദ്ര വണ്ടൂർ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ വൈസ്...
ശ്രീകുമാർ ഉണ്ണിത്താൻ.
ന്യൂ യോർക്ക് : ഫൊക്കാനയുടെ ഡ്രീം പ്രൊജെക്ടുകളിൽ ഒന്നായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ഉൽഘാടനം പ്രമുഖ മജീഷ്യനും, സാമുഖ്യ പ്രവർത്തകനുമായ പ്രൊഫ . ഗോപിനാഥ് മുതുകാട് നവംബർ 22 ,ശനിയാഴ്ച ഉച്ചക്ക്...
കെ.എച്ച്.എൻ.എ.
ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ ട്രൈ-സ്റ്റേറ്റ് - ന്യൂജേഴ്സി റീജിയണൽ വൈസ് പ്രസിഡന്റായി (RVP) പ്രശസ്ത നർത്തകിയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി മാലിനി നായർ ചുമതലയേൽക്കും.
തിരുവനന്തപുരം സ്വദേശിനിയായ...
ജോസഫ് ജോൺ കാൽഗറി .
എഡ്മിന്റൻ : ഇന്ത്യയിലെ സോഷ്യൽ വർക്കേഴ്‌സിൻ്റെ ഏറ്റവും വലിയ സംഘടന ആയ, നാഷണൽ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് ഇൻ ഇന്ത്യയുടെ (NAPSWI) ലൈഫ് ടൈം അച്ചീവ്മെൻ്റ്...