Friday, October 18, 2024

Monthly Archives: December, 0

അന്താരാഷ്ട്ര പിടികിട്ടാപുള്ളി ലിയോ സാഞ്ചസിനെ(21) ടെക്സസ് പോലീസ് അറസ്റ്റ് ചെയ്തു.

പി പി ചെറിയാൻ. സ്‌പ്ലെൻഡോറ( ടെക്സാസ് ):അമേരിക്കയ്ക്കു പുറത്തു നടത്തിയ കൊലപാതക കുറ്റത്തിന് തിരയുന്ന അനധികൃത കുടിയേറ്റക്കാരിയും അന്താരാഷ്ട്ര പിടികിട്ടാപുള്ളിയുമായ 21 കാരിയെ  ടെക്സസ് പോലീസ് അറസ്റ്റ് ചെയ്തു ഫെഡറൽ അധികാരികളുടെ സഹകരണത്തോടെ "സംസ്ഥാനത്തും രാജ്യത്തും"...

എയർ ബാഗ് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ പഴയ വാഹനങ്ങൾ ഓടിക്കരുതെന്ന് നിസാൻ അടിയന്തര മുന്നറിയിപ്പ്.

പി പി ചെറിയാൻ. ഡെട്രോയിറ്റ് -- തകാത്ത എയർബാഗ് ഇൻഫ്ലേറ്ററുകൾ അപകടത്തിൽ പൊട്ടിത്തെറിച്ച് അപകടകരമായ ലോഹ ശകലങ്ങൾപുറത്തു വരുന്നതിനുള്ള  സാധ്യത കൂടുതലായതിനാൽ 84,000 പഴയ വാഹനങ്ങളുടെ ഉടമകളോട് അവ ഓടിക്കുന്നത് നിർത്താൻ നിസ്സാൻ അഭ്യർത്ഥിക്കുന്നു. 2015...

ഒക്‌ലഹോമയിൽ പിടികൂടിയത് 95 പൗണ്ട് ഭാരമുള്ള ഫ്ലാറ്റ്‌ഹെഡ് ക്യാറ്റ്ഫിഷ്.

പി പി ചെറിയാൻ. ഒക്‌ലഹോമ:തെക്കൻ ഒക്‌ലഹോമയിൽ 95 പൗണ്ട് ഭാരമുള്ള ഫ്ലാറ്റ്‌ഹെഡ് ക്യാറ്റ്ഫിഷ് പിടികൂടി . ഈ ക്യാറ്റ്ഫിഷ് പ്രാദേശിക റെക്കോർഡ് തകർത്തതായി സംസ്ഥാന വന്യജീവി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പറഞ്ഞു. ക്യാറ്റ്ഫിഷുകളെ പിടിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന...

ബിരുദദാന പ്രസംഗത്തിൽ യേശുവിനെ പരാമർശിച്ചതിനാൽ കൗമാരക്കാരന് ഡിപ്ലോമ നിഷേധിച്ചു.

പി പി ചെറിയാൻ. കെൻ്റക്കി:കെൻ്റക്കി കാംബെല്ലിലെ ഒരു ഹൈസ്‌കൂൾ സീനിയർ വിദ്യാർത്ഥിക്ക് ഡിപ്ലോമ നിഷേധിക്കപ്പെട്ടു, കാരണം അദ്ദേഹം ഒരു പ്രാരംഭ പ്രസംഗത്തിനിടെ സ്‌ക്രിപ്റ്റ് ഒഴിവാക്കി യേശുക്രിസ്തുവിൻ്റെ പേര് പരാമർശിച്ചു. കാംബെൽ കൗണ്ടി ഹൈസ്‌കൂൾ ബിരുദധാരിയായ മൈക്ക...

മലങ്കര ഓർത്തഡോക്സ് ‌ സഭയ്ക്ക് ടെക്സാസിലെ ഫോർട്ട്‌ വർത്ത് സിറ്റിയിൽ പുതിയ കോൺഗ്രിഗേഷൻ.

ഷാജീ രാമപുരം . ഡാളസ് : മലങ്കര  ഓർത്തഡോക്സ്  സുറിയാനി സഭയുടെ  സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ   അധീനത്തിലുള്ള ടെക്സാസ് സംസ്ഥാനത്തെ ഡാളസിലെ ഫോർട്ട് വർത്ത്  സിറ്റിയിൽ പുതിയതായി  ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്‌ ...

34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ സൂപ്പർ ട്രോഫി ഡാളസ് സ്ട്രൈക്കേഴ്സ് കരസ്ഥമാക്കി. വാഷിങ്ടൺ കിങ്സ് റണ്ണർ അപ്പ്.

മാത്യുക്കുട്ടി ഈശോ. ന്യൂയോർക്ക്:  ആവേശകരമായി ഇഞ്ചോടിഞ്ച് പൊരുതി മത്സരിച്ച ഡാളസ് സ്ട്രൈക്കേഴ്സ്,   വാഷിങ്ടൺ കിങ്‌സ് ടീമിനെ രണ്ടിനെതിരെ മൂന്നു മത്സരങ്ങൾ വിജയിച്ച്  മുപ്പതിനാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെൻറ്  സൂപ്പർ ട്രോഫി കരസ്ഥമാക്കി. ശനി, ഞായർ ദിവസങ്ങളിലായി വോളീബോൾ പ്രേമികളെ  സ്തബ്ദ്ധരാക്കി നടന്ന വാശിയേറിയ മത്സരങ്ങളിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും  ക്യാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നും എത്തിച്ചേർന്ന പതിനഞ്ചോളം വോളീബോൾ ടീമുകൾ തങ്ങളുടെ തീപാറുന്ന പ്രകടനങ്ങൾ സ്റ്റേഡിയത്തിൽ കാഴ്ച്ച വച്ചു.  ഓപ്പൺ കാറ്റഗറി, 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ കാറ്റഗറി, നാൽപ്പത് വയസ്സിനു മുകളിലുള്ള പുരുഷന്മാരുടെ കാറ്റഗറി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നാൽപ്പത്തി അഞ്ച് മത്സരങ്ങളാണ് നാല് കോർട്ടുകളിലായി അരങ്ങേറിയത്. ശനിയാഴ്ച്ച രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച കളിക്കാരുടെ ടീമുകളുടെ മാർച്ച്പാസ്റ്റിന് ശേഷം ജിമ്മി ജോർജിനൊപ്പം കളിച്ചു വളർന്ന ഇന്ത്യൻ നാഷണൽ വോളീബോൾ താരമായിരുന്ന പാലാ  എം.എൽ.എ. ശ്രീ. മാണി സി. കാപ്പൻ ടൂർണമെന്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. പാലാ മുൻ മുനിസിപ്പൽ ചെർമാനായിരുന്ന കുര്യാക്കോസ് പാലക്കലും ഉത്ഘാടന ചടങ്ങിൽ സന്നിഹിതാനായിരുന്നു. പിന്നീടങ്ങോട്ട് ക്വീൻസ് കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നാല് കോർട്ടുകളിലായി ന്യൂയോർക്കിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടുള്ള വോളീബോൾ മാമാങ്കങ്ങളുടെ ഘോഷയാത്ര ആയിരുന്നു. ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനങ്ങളാണ് കാഴ്ച വച്ചത്. ന്യൂയോർക്കിൽ നിന്നും മറ്റ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ത  രാജ്യക്കാരായ ആയിരക്കണക്കിന് സ്പോർട്സ്  പ്രേമികളാണ് ടൂർണമെൻറ്  ദർശിക്കുവാൻ എത്തിച്ചേർന്നത്. വന്നവരെല്ലാവരും കുറേ  നാളുകൾക്കു ശേഷം മെച്ചപ്പെട്ട വോളീബോൾ ടൂർണമെൻറ് കാണുവാൻ സാധിച്ചതിലുള്ള സംതൃപ്തിയോടെയാണ് വേദിയിൽ നിന്നും പോയത്.  ആതിഥേയരായ കേരളാ സ്‌പൈക്കേഴ്‌സ് വോളീബോൾ ക്ളബ്ബ് ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ടീമും സംഘാടക സമിതി അംഗങ്ങളും വളരെ മനോഹരമായി രണ്ടു ദിവസങ്ങളിലെ ടൂർണമെന്റ് സംഘടിപ്പിക്കുവാൻ സാധിച്ചതിലുള്ള പൂർണ്ണ സംതൃപ്തിയിലാണ്. പ്രതീക്ഷിച്ചതിലധികം കാണികൾ ടൂർണമെൻറ് മത്സരങ്ങൾ കാണുവാൻ എത്തിയത് പ്രോത്സാഹജനകമായി ടൂർണമെൻറ്  വൻ വിജയത്തിലെത്തിക്കുവാൻ  സാധിച്ചു എന്ന് സംഘാടക സമിതി പ്രസിഡൻറ് ഷാജു സാം പറഞ്ഞു. പതിന്നാല് വർഷങ്ങൾക്ക് ശേഷം ന്യൂയോർക്കിൽ നടത്തപ്പെട്ട  34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റ് വൻ വിജയത്തിലെത്തിക്കുവാൻ സഹായിച്ച എല്ലാ സ്പോൺസർമാരോടും സംഘാടക സമിതി അംഗങ്ങളോടും നല്ലവരായ സ്പോർട്സ് പ്രേമികളോടും എല്ലാ  ടീം അംഗങ്ങളോടും പ്രോഗ്രാമിന്റെ ജനറൽ കൺവീനറും ടീം മാനേജരുമായ ബിഞ്ചു ജോൺ അകൈതവമായ നന്ദി രേഖപ്പെടുത്തി. ടൂർണമെന്റിൽ വിജയിച്ചവർക്കെല്ലാം മുഖ്യ അതിഥി മാണി സി. കാപ്പൻ  ട്രോഫിയും സമ്മാനങ്ങളും നൽകി. ഓപ്പൺ കാറ്റഗറിയിൽ വാഷിങ്ടൺ കിങ്സിനെ തോൽപ്പിച്ച് ഡാളസ് സ്ട്രൈക്കേഴ്സ് ജിമ്മി ജോർജ് ട്രോഫി കരസ്ഥമാക്കി. അണ്ടർ 18 കാറ്റഗറിയിൽ ഫിലാഡൽഫിയയിലെ ഫിലി സ്റ്റാർസിന്റെ ചുണക്കുട്ടികൾ ഡാളസ് സ്ട്രൈക്കേഴ്സ് ടീമിനെ പരാചയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി. നാൽപ്പതു വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ കളികളിൽ ആതിഥേയരായ ന്യൂയോർക്ക് സ്പൈകേഴ്സ് കാനഡാ ലയൺസ് ടീമുമായി ഏറ്റുമുട്ടി ട്രോഫി കരസ്ഥമാക്കി. വിജയികൾക്കും റണ്ണറപ്പുകൾക്കും മുഖ്യാതിഥി എം. എൽ.എ. മാണി സി. കാപ്പനും മുഖ്യ സ്പോൺസേഴ്‌സും ചേർന്ന് ട്രോഫികൾ നൽകി. രണ്ട്  ദിവസത്തെ മത്സരങ്ങൾ വീക്ഷിച്ച ശ്രീ. കാപ്പൻ എല്ലാ വിജയികളെയും ആശംസിക്കുകയും ഭാവിയിലേക്ക് വാഗ്ദാനങ്ങളായ നല്ല കളിക്കാരെ വളർത്തിയെടുക്കുവാൻ ഇത്തരം മത്സരങ്ങൾ ഉതകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ടൂർണ്ണമെന്റിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ ഒരു കോപ്പി ഫണ്ട് റൈസിംഗ് കൺവീനറായ സിറിൽ മഞ്ചേരിക്ക് നൽകിക്കൊണ്ട് മാണി സി. കാപ്പൻ  പ്രകാശനവും നിർവ്വഹിച്ചു. ഞായറാഴ്ച ഉച്ചക്ക് ശേഷം കളികൾ കാണുവാൻ എത്തിച്ചേർന്ന ന്യൂയോർക്ക് സംസ്ഥാന സെനറ്റർ കെവിൻ തോമസ് ടൂർണമെന്റ് സംഘാടകരെ അനുമോദിക്കുകയും സെനറ്ററിൻറെ സൈറ്റേഷൻ സംഘാടക സമിതി പ്രസിഡൻറ്  ഷാജു സാമിന്‌  സമ്മാനിക്കുകയും ചെയ്തു. മുഖ്യ അതിഥി  മാണി സി. കാപ്പനും സെനറ്റർ കെവിൻ തന്റെ പ്രശംസാ പത്രമായ സൈറ്റേഷൻ നൽകി. മത്സരങ്ങൾക്ക് ശേഷം ഞായറാഴ്ച വൈകിട്ട് എട്ടു മണിയോടെ വിശിഷ്ടാതിഥികൾക്കും, സ്പോൺസർമാർക്കും, കളിക്കാർക്കും  ക്ഷണിക്കപ്പെട്ടവർക്കും മറ്റുമായി കലാപരിപാടികളുടെ അകമ്പടിയോടെ എൽമോണ്ടിലുള്ള വിൻസെന്റ് ഡീപോൾ മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് ബാങ്ക്വറ്റ് ഡിന്നറും സംഘാടകർ ക്രമീകരിച്ചു. ഡാളസിൽ വച്ച് നടത്തപ്പെടുന്ന അടുത്ത വർഷത്തെ വോളീബോൾ ടൂർണ്ണമെന്റിൽ വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ കളിക്കാർ എല്ലാവരും അവരവരുടെ ദേശങ്ങളിലേക്കു യാത്രയായി.

ലീല മാരേട്ട് യഥാര്‍ത്ഥ നേതാവ്, ഫൊക്കാന ഇലക്ഷനില്‍ വിജയിക്കണം: വിന്‍സെന്റ് ഇമ്മാനുവേല്‍.

ജോയിച്ചന്‍ പുതുക്കുളം. ജനങ്ങളുമായി നിരന്തരം സംവദിക്കുകയും, അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും, സഹായമെത്തിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ നേതാക്കള്‍. ജനസേവനമാണ് അവരുടെ ലക്ഷ്യം. ഈ നിര്‍വചനങ്ങളില്‍പ്പെടുന്ന യഥാര്‍ത്ഥ നേതാവാണ് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ടെന്ന് പ്രശസ്ത...

സച്ചിനും സെവാഗും മുതല്‍ നരേന്ദ്രമോദിയും അമിത് ഷായും വരെ.

ജോൺസൺ ചെറിയാൻ. ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലക സ്ഥാനത്തേക്ക് വ്യാജ അപേക്ഷകളുടെ പെരുമഴ. വന്ന മൂവായിരം അപേക്ഷകളില്‍ ഭൂരിഭാഗവും വ്യാജനാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എംഎസ് ധോണി, ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ്...

കൊച്ചിയിൽ ലഘു മേഘ വിസ്ഫോടനം.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് കാലവർഷം നാല് ദിവസത്തിനകം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൊച്ചിയിൽ ഒന്നര മണിക്കൂറിൽ പെയ്തത് 98 മില്ലീമീറ്റർ മഴ. മേഘവിസ്ഫോടനം ആകാമെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞർ പറഞ്ഞു....

പോളിങ് ഏറ്റവും കുറഞ്ഞ 20 ൽ ആറ് മണ്ഡലങ്ങൾ കേരളത്തിൽ.

ജോൺസൺ ചെറിയാൻ. രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ അഞ്ച് ഘട്ടത്തിലെ അന്തിമ പോളിങ് കണക്കുകൾ പുറത്തുവന്നപ്പോൾ, പോളിങ് ശതമാനം കുത്തനെ കുറഞ്ഞത് ആശങ്കയായി. ആദ്യ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയ 428 മണ്ഡലങ്ങളിൽ 284 ഇടത്തും...

Most Read