ജോൺസൺ ചെറിയാൻ.
സവര്‍ക്കറുടെ ബയോപികായ ചിത്രം ‘സ്വതന്ത്ര്യ വീർ സവർക്കർ’ നിര്‍മ്മിക്കാന്‍ സ്വത്തുക്കള്‍ വരെ വില്‍ക്കേണ്ടി വന്നുവെന്ന് ചിത്രത്തിന്‍റെ സംവിധായകനും നടനുമായ രൺദീപ് ഹൂഡ. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.സിനിമയ്ക്ക് ആവശ്യമായ...
ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ...
ജോൺസൺ ചെറിയാൻ.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംഎം ഹസ്സന്‍, രമേശ് ചെന്നിത്തല...
ജോൺസൺ ചെറിയാൻ.
വയനാട് മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണ കടുവെ മയക്കുവെടി വച്ചു. മൂന്നാനക്കുഴി ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. ഇന്ന് രാവിലെ കിണറ്റിലെ മോട്ടർ പ്രവർത്തന രഹിതമായിരുന്നു. തുടർന്ന് പരിശോധിക്കാനായി എത്തിയപ്പോഴാണ് കിണറ്റിൽ...
മൊയ്‌ദീൻ പുത്തൻചിറ .
ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവിൽ യുവജന പ്രതിനിധിയായി സ്റ്റാറ്റൻ ഐലൻ്റിൽ നിന്നും സ്നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്നേഹയുടെ മത്സരം. സഹപ്രവർത്തകരെ...
ജോയിച്ചന്‍ പുതുക്കുളം.
ന്യു യോർക്ക്: ഓഗസ്റ്റ് 8 മുതൽ 11 വരെ നടക്കുന്ന ഫോമാ കൺവൻഷന്റെ ഏർലി ബേർഡ് രജിസ്‌ട്രേഷൻ ഏപ്രിൽ 30 വരെ നീട്ടാൻ തീരുമാനിച്ചതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസും കൺവൻഷൻ...
ശ്രീകുമാർബാബു ഉണ്ണിത്താൻ.
ന്യൂ യോർക്ക് : ന്യൂ യോർക്ക് , പോർട്ട്ചെസ്റ്റർ നിവാസിയും, അടൂർ കരുവാറ്റ പറങ്കിമാൻ വിളയിൽ തോമസ് ജോണിന്റെ (അനിയൻ ) ഭാര്യ മേരികുട്ടി തോമസ് (68 ) ന്യൂ യോർക്കിൽ...
മൊയ്‌ദീൻ പുത്തൻചിറ .
വാഷിംഗ്‌ടൺ ഡി സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center,...
പി പി ചെറിയാൻ.
ഡാളസ് : മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024-ന്റെ ഡാളസ് റീജിയണൽ കിക്കോഫ് മലങ്കര ഓർത്തോഡോക്സ്...
മാത്യുക്കുട്ടി ഈശോ.
ന്യൂയോർക്ക്: ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി 1986 മുതൽ പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് (NYMSC) "ചീട്ടുകളി ചാമ്പ്യൻസ് ടൂർണമെൻറ്-2024" മെയ് 11 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഫ്ലോറൽ പാർക്കിൽ സംഘടിപ്പിക്കുന്നു. 56 ഇനത്തിലും 28 ഇനത്തിലുമായി ഇന്റർനാഷണൽ മത്സരമാണ് സംഘടിപ്പിക്കുന്നത്. 56 ചീട്ടുകളി ഇനത്തിൽ വിജയികൾക്ക് ഒന്നാം സമ്മാനമായി ആയിരത്തി അഞ്ഞൂറ് ($1,500) ഡോളറും രണ്ടാം സമ്മാനമായി എഴുന്നൂറ്റി അമ്പത് ($750) ഡോളറുമാണ് നൽകുന്നത്. 28 ചീട്ടുകളി ഇനത്തിൽ ഒന്നാം സമ്മാനമായി ആയിരം ($1,000) ഡോളറും രണ്ടാം സമ്മാനമായി അഞ്ഞൂറ് ($500) ഡോളറുമാണ് നൽകുന്നത്.
മത്സര നിബന്ധനകൾ: (1) മത്സരത്തിന് പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ മെയ് 1-ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. (2) രജിസ്ട്രേഷൻ ഫീസായി ഒരു വ്യക്തിക്ക് നൂറു ($100) ഡോളറും മൂന്നു പേരടങ്ങുന്ന ഒരു ടീമിന് മുന്നൂറ് ($300) ഡോളറും നൽകേണ്ടതാണ്. (3) 56 ഇനത്തിലുള്ള മത്സരത്തിനും 28 ഇനത്തിലുള്ള മത്സരത്തിനും വെവ്വേറെ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. (4) 56 മത്സരത്തിൽ പങ്കെടുക്കുന്നവർ രാവിലെ 8 മണിക്ക് മുൻപായി മത്സര വേദിയിൽ എത്തിയിരിക്കണം. (5) 28 മത്സരം ഉച്ചക്ക് ശേഷമാണ് സംഘടിപ്പിക്കുന്നത്. 28 മത്സരത്തിൽ പങ്കെടുക്കുന്നവർ മത്സര ദിവസം ഉച്ചക്ക് 1:30-ന് മുമ്പായി മത്സര വേദിയിൽ റിപ്പോർട്ട് ചെയ്യണം. (6) രജിസ്ട്രേഷൻ ഫീസ് ZELLE മുഖേനയോ VENMO മുഖേനയോ +1-(516)-587-1403 എന്ന നമ്പറിലേക്ക് അയക്കേണ്ടതാണ്. (7) രജിസ്‌ട്രേഷൻ ഫീ ഇല്ലാതെ പേര് രജിസ്റ്റർ ചെയ്യുന്നവരെ മത്സരത്തിന് പരിഗണിക്കുന്നതല്ല. (8) രജിസ്‌ട്രേഷൻ ഫീ കൊടുത്തവർ മത്സരത്തിൽ പങ്കെടുത്തില്ലെങ്കിൽ ഒരു കാരണവശാലും ഫീസ് തിരികെ നൽകുന്നതല്ല. (9) സംഘാടക സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.
ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെൻറർ ആഡിറ്റോറിയത്തിൽ (TYSON CENTER - 26 N TYSON AVENUE, FLORAL PARK, NY 11001) മെയ് 11 ശനിയാഴ്ച രാവിലെ 8 മുതൽ ആരംഭിക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് പ്രഭാത ഭക്ഷണം, ചായ, കാപ്പി, ഉച്ച ഭക്ഷണം, ഡിന്നർ, ശീതള പാനീയങ്ങൾ തുടങ്ങിയവ നൽകുന്നതാണ്. ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സോക്കർ, വോളീബോൾ, ഷട്ടിൽ ബാഡ്‌മിന്റൺ, ക്രിക്കറ്റ് തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ വിജയപ്രദമായി നടത്തി വരുന്നതാണ്. ചീട്ടുകളി മത്സര സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി അംഗങ്ങളുമായി ബന്ധപ്പെടുക: (1) സജി തോമസ് - (646)- 591-8465 (2) സഖറിയാ മത്തായി - (917)-243-5545 (3) മാത്യു ചെറവള്ളിൽ (ഷെറി) - (516)-587-1403 (4) രാജു പറമ്പിൽ - (516)-455-2917 (5) രഘു നൈനാൻ - (516)-526-9835 ...