Monday, December 23, 2024

Monthly Archives: December, 0

RRRF ക്യാമ്പിലെ പൊലീസുകാരന്റെ തിരോധാനം.

ജോൺസൺ ചെറിയാൻ . മലപ്പുറം ആർആർആർഎഫ് ക്യാമ്പിലെ പൊലീസുകാരന്റെ തിരോധാനത്തിൽ ആരോപണവുമായി പിതാവ്. മേലുദ്യോഗസ്ഥർ പീഡിപ്പിച്ചിരുന്നെന്ന് സിപിഒ ബിജോയുടെ പിതാവ് പറയുന്നു. ആറുവർഷം തിരുവനന്തപുരത്ത് ജോലി ചെയ്ത സമയത്തും ബിജോയ് പീഡനം നേരിട്ടിരുന്നെന്ന് പിതാവ്...

ലോക്‌സഭാ തെരഞ്ഞെടുപ്പ്.

ജോൺസൺ ചെറിയാൻ . ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും. സിപിഐ സ്ഥാനാർത്ഥികളെ ഇന്നത്തെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം അറിയാം. രാവിലെ സംസ്ഥാന എക്‌സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ചേരും. സി.പി.ഐ മത്സരിക്കുന്ന...

കേരള പദയാത്ര സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.

ജോൺസൺ ചെറിയാൻ . പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍...

ഡാളസ് കേരള അസോസിയേഷൻ സംഗീത സായാഹ്നം ശനിയാഴ്ച ( ഫെബ്രു: 24ന്‌) .

പി.പി ചെറിയാൻ. ഗാർലാൻഡ് (ഡാളസ്): വാഡാളസ് കേരള അസോസിയേഷൻ സംഗീത സായാഹ്നം ശനിയാഴ്ച ( ഫെബ്രു: 24ന്‌) .ലൻ്റൈൻസ് ഡേയുടെ ആവേശത്തിൽ, കേരള അസോസിയേഷൻ ഓഫ് ഡാളസ് 2024 ഫെബ്രുവരി 24 ശനിയാഴ്ച വൈകുന്നേരം...

ഫൊക്കാന ഹൗസിംഗ് പ്രോജക്ട് കഴക്കൂട്ടത്തു നടപ്പിലാക്കിവരുന്ന വീടിന്റെ താക്കോൽ ദാനം ഡോ.ബാബു സ്റ്റീഫൻ നിർവഹിച്ചു.

ശ്രീകുമാർബാബു ഉണ്ണിത്താൻ . ഫൊക്കാന ഹൗസിംഗ് പ്രോജക്ട് കേരളത്തിലെ കഴക്കൂട്ടം നിയമസഭാമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന നിർധനകർക്ക് വീട് നിർമ്മിച്ച് നൽകുന്നപദ്ധതിയിൽ നാലാമത്തെ വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 5 നു ഫൊക്കാനാപ്രസിഡന്റ് ഡോക്ടർ ബാബു...

ഒക്‌ലഹോമ സംസ്ഥാന സെനറ്റ് പലചരക്ക് നികുതി ഒഴിവാക്കുന്നതിനുള്ള ബിൽ പാസാക്കി.

പി പി ചെറിയാൻ. ഒക്‌ലഹോമ: പലചരക്ക് സാധനങ്ങൾക്ക് ചുമത്തിയിരുന്ന 4.5% സംസ്ഥാന നികുതി ഒഴിവാക്കുന്നതിനുള്ള ഹൗസ് "ബിൽ 1955" 42-2 വോട്ടിന്, സംസ്ഥാന സെനറ്റ് വ്യാഴാഴ്ച പാസാക്കി. ബിൽ പ്രാബല്യത്തിൽ വരാൻ ഗവർണർ കെവിൻ...

എന്റെ ഭരണത്തിൽ ആരും ക്രിസ്തുവിൻ്റെ കുരിശിൽ തൊടുകയില്ല.

പി പി ചെറിയാൻ. നാഷ്‌വില്ലെ(ടെന്നിസി ).എന്റെ ഭരണത്തിൽ കീഴിൽ ആരും ക്രിസ്തുവിൻ്റെ കുരിശിൽ തൊടുകയില്ല': 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ, "മത വിശ്വാസികളെ  ലക്ഷ്യമിടാൻ ഇനിയൊരിക്കലും ഫെഡറൽ ഗവൺമെൻ്റിനെ ഉപയോഗിക്കില്ല" എന്ന്...

അതിസാഹസിക യാത്രികൻ സിനാന് ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് പ്രശംസാ പത്രം സമ്മാനിച്ചു.

മാത്യുക്കുട്ടി ഈശോ. ന്യൂയോർക്ക്:  കർണാടക മംഗലാപുരത്തു നിന്നും ഇന്ത്യൻ നിർമ്മിത മഹീന്ദ്രാ സ്കോർപിയോ എസ്.യു.വി. കാർ റോഡ് മാർഗ്ഗം മൂന്നു ഭൂഖണ്ഡങ്ങളിലെ എഴുപതോളം രാജ്യങ്ങളിലൂടെ  അരലക്ഷം കിലോമീറ്റർ  ഓടിച്ച് ന്യൂയോർക്കിൽ എത്തിച്ചേർന്ന അതി സാഹസിക യാത്രക്കാരൻ മുഹമ്മദ് സിനാന് (30) ന്യൂയോർക്ക് സെനറ്ററും മലയാളിയുമായ കെവിൻ തോമസ് പ്രശംസാ പത്രം സമ്മാനിച്ചു.  ഒരു വർഷത്തിലധികമായി തന്റെ സാഹസിക യാത്ര ആരംഭിച്ച് മൂന്ന് ഭൂഖണ്ഡങ്ങൾ താണ്ടി മറ്റാരും ചെയ്യാൻ ധൈര്യപ്പെടാത്ത സാഹസികത കാഴ്ച വെച്ച സിനാനെ സെനറ്റർ കെവിൻ മുക്തകണ്ഠം പ്രശംസിച്ചു. സെനറ്റർ കെവിൻറെ ഇന്ത്യൻ കമ്മ്യൂണിറ്റി ലയസൺ ഓഫീസർ അജിത് കൊച്ചൂസ് എന്ന അജിത് എബ്രഹാം തന്റെ സുഹൃത്തുക്കളുമൊത്ത് സംഘടിപ്പിച്ച അനുമോദന മീറ്റിങ്ങിലാണ് സെനറ്റർ പ്രശംസാ പത്രം സമ്മാനിച്ചത്.  ജെറിക്കോയിലുള്ള കൊട്ടിലിയൻ റസ്റ്റോറന്റ് മീറ്റിംഗ് ഹാളിൽ ചേർന്ന ഹൃസ്വ യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഇത്രയും സാഹസികമായ യാത്ര ചെയ്ത് ഇവിടെയെത്തിയ മുപ്പതുകാരനായ  യുവാവിനെ അഭിനന്ദിച്ചു. "ഇന്ത്യൻ പതാകയും വഹിച്ച് ഇന്ത്യൻ ടൂറിസത്തിൻറെ  സന്ദേശവും ആലേഖനം ചെയ്ത ഇന്ത്യൻ നിർമ്മിത വാഹനത്തിൽ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും റോഡുകളിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ യശ്ശസ്സ് ഉയർത്താൻ സാധിച്ച എനിക്ക് ന്യൂയോർക്ക് സംസ്ഥാനത്തിന്റെ സെനറ്ററിൽ നിന്നും പ്രശംസാ പത്രം ലഭിച്ച ഈ അവസരം ജീവിതത്തിലെ അമൂല്യ നിമിഷമാണ്. ഞാൻ അതിൽ ഏറ്റവുമധികം അഭിമാനിക്കുന്നു" പ്രശംസാ പത്രം സ്വീകരിച്ചതിനു ശേഷം സിനാൻ വികാരഭരിതനായി പറഞ്ഞു. സെനറ്ററിന്റെ ഉപദേശക സമിതി അംഗമായ അജിത് കൊച്ചൂസും ബിജു ചാക്കോയും  ഈ അതിസാഹസിക യാത്രികനെ കാണുവാൻ സാധിച്ചതിലുള്ള സന്തോഷം അറിയിച്ചു. ന്യൂയോർക്ക് സിറ്റിയിലെ  ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറലിന്റെ പ്രശംസയും ലഭിക്കുവാൻ കിട്ടിയ അവസരം  ജീവിതത്തിലെ അഭിമാന നിമിഷങ്ങളിൽ മറ്റൊന്നായിരുന്നു എന്ന്  സിനാൻ എല്ലാവരോടുമായി സന്തോഷം പങ്കിടുന്ന അവസരത്തിൽ പറഞ്ഞു.  അഭിനന്ദിക്കാൻ എത്തിയവരുമൊരുമിച്ചു തന്റെ അഭിമാന വാഹനത്തോട് ചേർന്ന് ചിത്രങ്ങൾ പകർത്തിയതിന്  ശേഷം സ്നേഹസൽക്കാരത്തിലും പങ്കെടുത്ത് സാഹസികയാത്ര തുടരുന്നതിനായി മുഹമ്മദ് സിനാൻ അടുത്ത സ്ഥലത്തേക്ക് യാത്ര തുടർന്നു.

അന്നമ്മ ജോൺ (കുഞ്ഞുമോൾ- 80) ഫിലാഡെൽഫിയയിൽ നിര്യാതയായി.

ബിജു ജോൺ . ഫിലാഡെൽഫിയ: കുണ്ടറ കുട്ടത്തിൽ തോമസ് ജോണിൻറെ ഭാര്യ അന്നമ്മ ജോൺ (കുഞ്ഞുമോൾ- 80) ഫിലാഡെൽഫിയയിൽ നിര്യാതയായി. പരേത കൂട്ടിക്കൽ മുതിരപ്പറമ്പിൽ കുടുംബാംഗവും റി.പി.എം / ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്, ഫിലാഡെൽഫിയ...

ഡാളസ് കേരള അസോസിയേഷൻ സംഗീത സായാഹ്നം അവിസ്മരണീയമായി .

പി.പി ചെറിയാൻ. ഗാർലാൻഡ് (ഡാളസ്): വാലൻ്റൈൻസ് ഡേയുടെ ആവേശത്തിൽ, കേരള അസോസിയേഷൻ ഓഫ് ഡാളസ് 2024 ഫെബ്രുവരി 24 ശനിയാഴ്ച വൈകുന്നേരം  ഗാർലൻഡിലെ അസോസിയേഷൻ ഹാളിൽ വെച്ച് സംഘടിപ്പിച്ച  കരോക്കെ സംഗീത സായാഹ്നം (പ്രണയനിലാവ്)...

Most Read