Monday, December 23, 2024

Monthly Archives: December, 0

തീരദേശ ഹൈവേ ഭൂമിയേറ്റെടുക്കൽ നിർത്തിവെക്കുക.

വെൽഫെയർ പാർട്ടി. മലപ്പുറം :തീരദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെയും പദ്ധതി നടപ്പാക്കുന്നതിന് മുമ്പേയുള്ള  നടപടിക്രമങ്ങൾ പാലിക്കാതെയും തീരദേശ പാത ക്ക് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടി നിർത്തിവെക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ്...

വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് പുതിയ സാരഥികൾ സ്ഥാനമേറ്റെടുത്തു. പ്രസിഡന്റ് ബിജു ചാക്കോ, സെക്രട്ടറി സക്കറിയ മത്തായി .

മാത്യുക്കുട്ടി ഈശോ. ന്യൂയോർക്ക്:  വേൾഡ് മലയാളീ കൗൺസിലിൻറെ ന്യൂയോർക്ക് പ്രൊവിൻസിനെ അടുത്ത രണ്ട് വർഷത്തേക്ക് നയിക്കുന്ന ഔദ്യോഗിക ചുമതലക്കാർ സത്യവാചകം ചൊല്ലി സ്ഥാനമേറ്റെടുത്തു.  ഗ്ലോബൽ പ്രസിഡൻറ് തോമസ് മൊട്ടക്കൽ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞു സാരഥികൾ ചുമതലയിലേക്ക് പ്രവേശിച്ചപ്പോൾ ദൃക്‌സാക്ഷികളായി നിന്ന നൂറുകണക്കിന് ക്ഷണിക്കപ്പെട്ട അതിഥികൾ ഹർഷാരവത്തോടെ അവർക്ക് പിന്തുണയേകി. ഡബ്ല്യൂ.എം.സി (WMC) ന്യൂയോർക്ക് പ്രോവിന്സിന്റെ ഓണാഘോഷവും ചുമതലക്കാരുടെ സ്ഥാനാരോഹണവും പുതുതായി ചുമതലയേറ്റ ഗ്ലോബൽ ഭാഹരവാഹികളെ ആദരിക്കുന്ന ചടങ്ങും വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തിൽ  വർണ്ണാഭമായി എൽമോണ്ടിലുള്ള വിൻസെന്റ് ഡീപോൾ പള്ളി ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടത്തപ്പെട്ടു. കേരളത്തിൽ നിന്നെത്തിയ പാലക്കാട് ആലത്തൂർ പാർലമെൻറ് നിയോജക മണ്ഡലം ജനപ്രതിനിധി കേരളത്തിന്റെ പ്രിയങ്കരിയായ രമ്യാ ഹരിദാസ് മുഖ്യാതിഥി ആയിരുന്നു. WMC  ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഗ്ലോബൽ  അഡ്മിൻ വൈസ് പ്രസിഡന്റ്  ഡോ. തങ്കം അരവിന്ദ്, അമേരിക്കൻ റീജിയൺ പ്രസിഡൻറ് ജിനേഷ് തമ്പി, ഗ്ലോബൽ ഐ.ഓ.സി. കമ്മറ്റി ചെയർമാൻ മാത്യുക്കുട്ടി ഈശോ, ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗങ്ങളായ ലിൻഡ ലീ, ശേഖർ കൃഷ്ണൻ, വേൾഡ് യോഗാ കമ്മ്യൂണിറ്റി സ്ഥാപക  ചെയർമാൻ ഗുരുജി ദിലീപിജി മഹാരാജ് ന്യൂയോർക്ക് ഗവർണറുടെ ഉപദേഷ്ടാവ് സിബു നായർ തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങുകൾക്ക് കൊഴുപ്പേകി. ചെണ്ടമേളത്തിൻ്റെയും താലപ്പൊലിയുടെയും മാവേലിയുടെയും അകമ്പടിയോടെ  എം.പി. രമ്യാ ഹരിദാസിനെയും മറ്റു വിശിഷ്ട വ്യക്തികളെയും ഏവരും ചേർന്ന് ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. തനതായ ശൈലിയിൽ പാട്ടും പ്രസംഗവുമായി എം.പി. രമ്യാ ഹരിദാസ് ഓണാശംസകൾ നേർന്ന്  എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.  ന്യൂയോർക്ക് സിറ്റി കൗൺസിലറും മലയാളിയുമായ ശേഖർ കൃഷ്ണൻ, കൗൺസിൽ അംഗം ലിൻഡാ ലീ, ഗവർണറുടെ ഉപദേഷ്ടാവ് മലയാളിയായ സിബു നായർ എന്നിവർ എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നു. ഗുരുജി ദിലീപ് മഹാരാജ് ഓണ സന്ദേശം നൽകി. വർണ്ണശബളമായ  കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണ സദ്യയും അപർണ്ണാ ഷിബുവിൻറെ ശ്രുതിശുദ്ധമായ ഓണപ്പാട്ടുകളും എല്ലാം ചേർന്നപ്പോൾ പങ്കെടുത്ത എല്ലാവർക്കും ഗൃഹാതുരത്വവും നാട്ടിലെ ഓണാഘോഷങ്ങളുടെ മധുരസ്മരണകളും അയവിറക്കുവാനുള്ള അവസരമായി മാറി. ഗ്ലോബൽ പ്രസിഡൻറ് തോമസ് മൊട്ടക്കൽ, അഡ്മിൻ വൈസ് പ്രസിഡൻറ് ഡോ. തങ്കം അരവിന്ദ്, അമേരിക്കൻ റീജിയണൽ പ്രസിഡൻറ് ജിനേഷ് തമ്പി, ഗ്ലോബൽ ഐ.ഓ.സി. കമ്മറ്റി ചെയർമാൻ മാത്യുക്കുട്ടി ഈശോ എന്നിവരെ യോഗത്തിൽ പൊന്നാട അണിയിച്ചും സ്പെഷ്യൽ സൈറ്റേഷൻ നൽകിയും ആദരിച്ചു. സത്യവാചകം ചൊല്ലി പുതുതായി സ്ഥാനമേറ്റെടുത്ത WMC ന്യൂയോർക്ക് പ്രോവിൻസ് ചുമതലക്കാർ:  വർഗ്ഗീസ് പി.എബ്രഹാം (രാജു) (ചെയർമാൻ), സിസിലി ജോയ്, ഈപ്പൻ ജോർജ് (വൈസ് ചെയർമാൻമാർ), ബിജു ചാക്കോ  (പ്രസിഡൻറ്), സജി തോമസ്, ഏലിയാമ്മ അപ്പുക്കുട്ടൻ, അബ്രഹാം സി. തോമസ് (വൈസ് പ്രസിഡന്റുമാർ),  സക്കറിയാ മത്തായി (സെക്രട്ടറി), ബിജോയ് ജോയി (ജോയിൻറ് സെക്രട്ടറി), ജെയിൻ  ജോർജ് (ട്രഷറർ), അജിത് കുമാർ (ജോയിൻറ് ട്രഷറർ), മാത്യുക്കുട്ടി ഈശോ (ഉപദേശക സമിതി ചെയർമാൻ), പോൾ ചുള്ളിയിൽ, ജെയ്‌സൺ ജോസഫ് (ഉപദേശക സമിതി അംഗങ്ങൾ),  ഡോ. നിഷാ പിള്ള (വിമൻസ് ഫോറം ചെയർ), ഗ്രേസ് അലക്സാണ്ടർ (വിമൻസ് ഫോറം സെക്രട്ടറി), തോമസ് മാത്യു, ഷാജി എണ്ണശ്ശേരിൽ (മീഡിയ കോർഡിനേറ്റേഴ്‌സ് പി.ആർ.ഓ), കോശി ഓ. തോമസ് (ഇലക്ഷൻ കമ്മീഷണർ), ജിമ്മി സ്കറിയാ (യൂത്ത് ഫോറം സെക്രട്ടറി), ഹേമചന്ദ്രൻ പെരിയാൽ (ബിസിനസ്സ് ഫോറം ചെയർമാൻ), സാനു മാത്യു, മേരി ഫിലിപ്പ്, മുരളി രാഘവൻ, സോണി അലക്സ്, സന്തോഷ് ചെല്ലപ്പൻ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ).

ഭാരത് ബോട്ട് ക്ലബ്ബ് കുടുംബ സംഗമം ഒക്ടോബർ 21-ന്.

മൊയ്‌ദീൻ പുത്തൻചിറ . ന്യൂയോർക്ക്: ഭാരത് ബോട്ട് ക്ലബ്ബ് വര്‍ഷം തോറും നടത്തിവരാറുള്ള കുടുംബ സംഗമം ഈ വർഷവും പതിവുപോലെ വിപുലമായ പരിപാടികളോടെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ വച്ച് ഒക്ടോബർ 21-ാം തീയതി...

അധിക്ഷേപത്തിനെതിരെ ഇന്ത്യൻ സൂപ്പർ ലീഗിന് പരാതി നൽകി ബ്ലാസ്റ്റേഴ്സ്.

ജോൺസൺ ചെറിയാൻ. വംശീയ അധിക്ഷേപത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന് പരാതി നൽകി. വിഷയത്തിൽ അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. നടപടി എടുക്കണമെന്ന് ബംഗളൂരു എഫ്സിയോടും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.വിഷയത്തിൽ നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ...

ലാൻഡറിൽ നിന്ന് സിഗ്നലുകൾ ലഭിക്കുന്നില്ലെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ.

ജോൺസൺ ചെറിയാൻ. ചന്ദ്രയാൻ മൂന്നിലെ ലാൻഡറും റോവറും സജീവമാക്കാനുള്ള ശ്രമത്തിന് തിരിച്ചടി. ലാൻഡറിൽ നിന്ന് സിഗ്നലുകൾ ലഭിയ്ക്കുന്നില്ലെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ. സാങ്കേതിക കാരണങ്ങളാൽ ശ്രമം നാളത്തേയ്ക്ക് മാറ്റിയതായി അഹമ്മദാബാദ് സ്പേസ് ആപ്ളിക്കേഷൻ സെന്റർ ഡയറക്ടർ...

എന്റെ മകള്‍ ദയയുള്ളവളും ധൈര്യശാലിയുമായിരുന്നു ആവള്‍ക്കൊപ്പം ഞാനും മരിച്ചു വിജയ് ആന്‍റണി.

ജോൺസൺ ചെറിയാൻ. മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണി. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു വികാരാധീനനായി വിജയ് പ്രതികരിച്ചത്.മകള്‍ക്കൊപ്പം താനും മരിച്ചു ക‍ഴിഞ്ഞു. ഇപ്പോഴും മീര തന്നോട്...

അനധികൃത വായ്പാ ആപ്പുകൾക്കെതിരെ നടപടി കടുപ്പിക്കും.

ജോൺസൺ ചെറിയാൻ. അനധികൃത വായ്പാ ആപ്പുകൾക്കെതിരെ നടപടി കടുപ്പിക്കും. അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകൾ പൂട്ടും. ആപ്പുകൾ പ്രവർത്തിക്കുന്ന 72 വെബ്‌സൈറ്റുകൾ നിരോധിക്കാൻ സൈബർ ഓപ്പറേഷൻസ് വകുപ്പ് നോട്ടീസ് നൽകി. ഭൂരിഭാഗം അനധികൃത ആപ്പുകളും പ്രവര്‍ത്തിക്കുന്നത്...

യൂറോപ്പിന്റെ അഭയാർത്ഥി ക്യാമ്പായി ഇറ്റലിയെ മാറ്റാൻ ഞാൻ അനുവദിക്കില്ല.

ജോൺസൺ ചെറിയാൻ. കുടിയേറ്റ പ്രതിസന്ധിയിൽ ഉലയുകയാണ് യൂറോപ്പ്. അഭയം തേടിയ ആയിരക്കണക്കിന് ആളുകളാണ് ഇറ്റലിയിലേക്ക് എത്തുന്നത്. ഇറ്റലിയുമായുള്ള അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശിച്ചതിന് പിന്നാലെ യൂറോപ്പിന്റെ അഭയാർത്ഥി ക്യാമ്പായി ഇവിടെ മാറ്റാൻ ഞാൻ അനുവദിക്കില്ല...

കാനഡയിൽ തെരുവിലിറങ്ങി മാതാപിതാക്കൾ.

ജോൺസൺ ചെറിയാൻ. ലിംഗ, ലൈംഗിക സ്വത്വ വിദ്യാഭ്യാസം (Gender, Sexual identity) സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തിയതിനെതിരെ കാനഡയിൽ തെരുവിലിറങ്ങി മാതാപിതാക്കൾ. ബുധനാഴ്ച ഗ്രേറ്റർ ടൊറൻ്റോയിലാണ് ആയിരക്കണക്കിനാളുകൾ പ്രതിഷേധവുമായി ഇറങ്ങിയത്. സിബിസി ന്യൂസ് ആണ് വാർത്ത...

നടക്കാൻ ഇറങ്ങിയ യുവതി കൂട്ടബലാത്സംഗത്തിനിരയായി.

ജോൺസൺ ചെറിയാൻ. ഝാർഖണ്ഡിൽ പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പീഡന ശേഷം 22 കാരിയുടെ ബാഗും മൊബൈൽ ഫോണും പ്രതികൾ കവർന്നു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെസ്റ്റ്...

Most Read