ജീമോൻ റാന്നി.
ഹൂസ്റ്റൺ: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ ഹൂസ്റ്റണിൽ സംഘടിപ്പിച്ച 'അങ്കത്തട്ട് @അമേരിക്ക' രാഷ്ട്രീയ സംവാദം പ്രവാസി മലയാളികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ...
സുരേന്ദ്രൻ നായർ.
ഭാരതത്തിൽ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന ഹൈന്ദവ ഐക്യ പ്രസ്ഥാനത്തിന്റെ ഭാഗമായി, Kerala Hindus of North America (KHNA) ഓൺലൈൻ മുഖേന സംഘടിപ്പിച്ച അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം, അൻപതിലധികം...
ശ്രീകുമാർ ഉണ്ണിത്താൻ.
ന്യൂയോര്‍ക്ക്: മെയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആൻഡ് ടീമിന്റെ ഷോകളുടെ ടിക്കറ്റ് വിതരണ ഉൽഘാടനം ന്യൂ യോർക്കിലെ സിത്താർ പാലസിൽ കൂടിയ യോഗത്തിൽ ഫൊക്കാന...
അനശ്വരം മാമ്പിള്ളി.
ഗാർലന്റ് : ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി കൊണ്ടു ഗാർലൻറ് സെന്റ്. തോമസ് സീറോ മലബാർ ദേവാലയത്തിലെ വിശ്വാസികൾ പെസഹ വ്യാഴം ആചരിച്ചു. ദേവാലയത്തിൽ വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക്...
സുമോദ് തോമസ് നെല്ലിക്കാല.
ഫിലഡൽഫിയ: അമേരിക്കയിലെ ഫിലഡൽഫിയയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ചാപ്റ്റർ കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് നിസ്വാർത്ഥവും നിബന്ധനകളില്ലാത്തതുമായ സാമ്പത്തികവും മറ്റ് സഹായങ്ങളും നൽകാൻ തീരുമാനിച്ചു. ചാപ്റ്റർ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്.
യോഗത്തിൽ ചെയർമാൻ സാബു സ്കറിയ, ജനറൽ സെക്രട്ടറി സുമോദ് തോമസ് നെല്ലിക്കാല, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ എന്നിവർ സംസാരിച്ചു. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയ യോഗം, യുഡിഎഫ് മുന്നണി ശക്തിപ്പെടേണ്ടത് സംസ്ഥാനത്തിന്റെ ജനാധിപത്യ നിലനിൽപ്പിനും വികസനത്തിനും അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.
ഡോ. ഈപ്പൻ ഡാനിയൽ തന്റെ പ്രസംഗത്തിൽ, പ്രവാസി സമൂഹം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും, സംസ്ഥാനത്തിന്റെ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രവാസികളുടെ ഇടപെടൽ ഉത്തരവാദിത്വപരമായിരിക്കണമെന്നും പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ നൽകുന്നതിലൂടെ വികസനോന്മുഖമായ ഒരു ഭരണകൂടം കേരളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെയർമാൻ സാബു സ്കറിയ, ഫിലഡൽഫിയ ചാപ്റ്റർ വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസികളെ ഏകോപിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ വിധ സഹായങ്ങളും നൽകുമെന്നും അറിയിച്ചു. പ്രചാരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്യാമ്പെയിനുകൾ, സാമ്പത്തിക സഹായങ്ങൾ എന്നിവ ഏകോപിതമായി നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനറൽ സെക്രട്ടറി സുമോദ് തോമസ് നെല്ലിക്കാല, പ്രവാസി മലയാളികളുടെ രാഷ്ട്രീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമെന്ന് പറഞ്ഞു. ട്രഷറർ ഫിലിപ്പോസ് ചെറിയാൻ, സഹായ പ്രവർത്തനങ്ങൾ സുതാര്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, സംഭാവനകളുടെ കൃത്യമായ വിതരണ രേഖ ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
അലക്സ്തോമസ്, കൊച്ചുമോൻ വയലത്ത്, പോൾ വർക്കി, തോമസ്കുട്ടി വർഗീസ്, ജി കെ ജോൺ, ഷാജി സുകുമാരൻ, ജെയിംസ് പീറ്റർ, മാർഷൽ വറുഗീസ് എന്നിവർ യുഡിഎഫ് സ്ഥാനാർഥികൾക്ക് വിജയാശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയുണ്ടായി, കേരളത്തിലെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഐഒസി ഫിലാഡൽഫിയ ചാപ്റ്റർ ആഹ്വാനം ചെയ്തു.
പി പി ചെറിയാൻ.
കാലിഫോർണിയ:ഹോസ്പിസ് കെയർ (മരണാസന്നരായവർക്കുള്ള പരിചരണം) വഴി 52 ലക്ഷം ഡോളറിന്റെ (ഏകദേശം 43 കോടി രൂപ) മെഡിക്കെയർ തട്ടിപ്പ് നടത്തിയ കേസിൽ കാലിഫോർണിയയിലെ കോവിനയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ദമ്പതികളെ ...
പി പി ചെറിയാൻ.
ബെഡ്‌ഫോർഡ്(ടെക്സാസ് ): മസാജ് സെന്ററിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കുറ്റത്തിന് ടെക്സസിലെ ബെഡ്‌ഫോർഡ് സ്വദേശിനിയായ 47-കാരി ഫുജുൻ സുവിനെ കോടതി 25 വർഷം തടവിന് ശിക്ഷിച്ചു.
2023 മുതൽ ബെഡ്‌ഫോർഡ്...
പി പി ചെറിയാൻ.
റോം :റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ ചരിത്രം കുറിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക്...
പി പി ചെറിയാൻ.
ഡാളസ് : 2026-ലെ ലോകകപ്പ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയിലെ ഡാളസ്, ആർലിംഗ്ടൺ നഗരങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന നൂറുകണക്കിന് ഹോട്ടൽ മുറികൾ ഫിഫ റദ്ദാക്കി.
ടൂർണമെന്റ് സ്റ്റാഫുകൾക്കും മാധ്യമങ്ങൾക്കുമായി...
സി വി സാമുവേൽ.
അടുത്തിടെ എന്റെ മക്കളിലൊരാൾ ചിന്തിപ്പിക്കുന്ന ഒരു ചോദ്യം എന്നോട് ചോദിച്ചു: "ഒരു പുതിയ വീട് തിരഞ്ഞെടുക്കുമ്പോൾ ഡാഡിക്കു ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്?" ആദ്യമത് ഒരു ലളിതമായ ചോദ്യമായി തോന്നിയെങ്കിലും, ആലോചിക്കുന്തോറും...