ജോൺസൺ ചെറിയാൻ.
ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവില്‍ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടകളില്‍ ലഭ്യമാകുന്ന...
ജോൺസൺ ചെറിയാൻ.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും കൺസർവേറ്റീവ് പാർട്ടിയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയേറ്റു വാങ്ങുമെന്ന് മൂന്ന് അഭിപ്രായ സർവ്വേഫലം. ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ 14 വർഷത്തിന് ശേഷം അധികാരത്തിലെത്തുമെന്നാണ് ഈ...
ജോൺസൺ ചെറിയാൻ.
മലപ്പുറം തിരൂര്‍ വൈലത്തൂരില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം. വൈലത്തൂര്‍ ചെലവിന്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍ -സജില ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. ഗേറ്റില്‍...
ജോൺസൺ ചെറിയാൻ.
ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം. അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ’ എന്നതാണ് ഇത്തവണത്തെ യോഗാദിനത്തിന്റെ പ്രമേയം. പത്താമത് അന്താരാഷ്‌ട്ര യോഗ ദിനം ഇന്ന് ജമ്മുകശ്മീരിലെ ശ്രീനഗറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം...
ജോൺസൺ ചെറിയാൻ.
ഇന്ന് ലോക സംഗീതദിനം. ലോകത്തിന്റെ സാംസ്‌കാരിക നിധിയാണ് സംഗീതം. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ക്കപ്പുറത്ത് ബന്ധങ്ങള്‍ ഉറപ്പിക്കാന്‍ സംഗീതം ലോകത്തെ സഹായിക്കുന്നു.
ജോൺസൺ ചെറിയാൻ.
ഇന്ന് ലോക സംഗീതദിനം. ലോകത്തിന്റെ സാംസ്‌കാരിക നിധിയാണ് സംഗീതം. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ക്കപ്പുറത്ത് ബന്ധങ്ങള്‍ ഉറപ്പിക്കാന്‍ സംഗീതം ലോകത്തെ സഹായിക്കുന്നു.
ജോൺസൺ ചെറിയാൻ.
തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ. നൂറിനടുത്ത് വ്യാജമദ്യ കേസുകളിൽ പ്രതിയാണ് ചിന്നദുരൈയെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. കടലൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവിന്ദരാജ്,...
ജാബിർ ഇരുമ്പുഴി .
പൂക്കോട്ടൂർ :
ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിൽ വായനവാരാഘോഷത്തിന് തുടക്കം കുറിച്ചു .ജൂൺ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന വായന വാരാഘോഷത്തിന് വായനദിനമായ ജൂൺ 19ന് തന്നെ തുടക്കം കുറിച്ചു. എൽ.പി...
ജോയിച്ചന്‍ പുതുക്കുളം.
ന്യു യോർക്ക്: ഉമ്മന്‍ പി. ഏബ്രഹാമിന് എച്ച്‌ജെ. ഇന്റര്‍നാഷ്ണല്‍ ഗ്രാജുവേറ്റ് സ്‌ക്കൂള്‍ ഫോര്‍ പീസ് ആന്റ് ലീഡര്‍ഷിപ്പില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ഡോ. പ്രൊഫ. ഡ്രിസ കോണ്‍, ഡോ. പ്രൊഫ. ജേക്കബ്...
മാത്യുക്കുട്ടി ഈശോ.
ന്യൂയോർക്ക്: ലോങ്ങ് ഐലൻഡിലെ മുൻനിര സി.പി.എ ആയ എബ്രഹാം ഫിലിപ്പ് ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ന്യൂയോർക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ സെൻറർ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് എബ്രഹാം ഫിലിപ്പിനെ എൻഡോഴ്സ് ചെയ്തിരിക്കുന്നത്. ഫോമാ സ്ഥാപിതമായ വർഷം മുതൽ ഫോമായിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് എബ്രഹാം ഫിലിപ്പ്. ഫോമായുടെ ആരംഭകാലമായ 2008 മുതൽ 2018 വരെ പത്തു വർഷക്കാലം ഫോമായുടെ ഓഡിറ്റർ ആയി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
"വളരെ വിശ്വസ്തതയോടും അർപ്പണ മനോഭാവത്തോടെയും ഏറ്റെടുക്കുന്ന പ്രവർത്തികളെല്ലാം സമയബന്ധിതമായി ചെയ്യാൻ താൽപ്പര്യം കാണിക്കുന്ന വ്യക്തിയാണ് ശ്രീ. എബ്രഹാം ഫിലിപ്പ്. കേരളാ സെന്ററിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി അദ്ദേഹം ദീർഘകാലമായി സേവനം ചെയ്യുന്നു. അതോടൊപ്പം വർഷങ്ങളായി കേരളാ സെന്ററിന്റെ അക്കൗണ്ടുകൾ മുഴുവൻ കൈകാര്യം ചെയ്യുകയും യഥാ സമയം ഓഡിറ്റ് ചെയ്ത് ഐ.ആർ.എസ്-നു സമർപ്പിക്കുകയും ചെയ്യുന്ന വ്യക്തികൂടിയാണ് എബ്രഹാം. അക്കൗണ്ട് സംബന്ധമായ പ്രസ്തുത സേവനങ്ങളെല്ലാം സൗജന്യമായാണ് അദ്ദേഹം ചെയ്യുന്നത് എന്നതാണ് പ്രത്യേകത. സേവന മനസ്ഥിതിയുള്ള ശ്രീ ഫിലിപ്പ് ഫോമായ്ക്ക് നല്ല ഒരു മുതൽക്കൂട്ടായിരിക്കും എന്നതിനാലാണ് കേരളാ സെൻറർ അദ്ദേഹത്തെ ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്. വോട്ടവകാശമുള്ള എല്ലാ ഫോമാ അംഗങ്ങളും കക്ഷിഭേദമെന്യേ എബ്രഹാം ഫിലിപ്പിന് വോട്ട് ചെയ്ത് അദ്ദേഹത്തെ നാഷണൽ കമ്മറ്റി അംഗമാക്കി ഫോമായ്ക്ക് ഒരു മുതൽക്കൂട്ടാക്കണം എന്ന് അഭ്യർത്ഥിക്കുന്നു" കേരളാ സെൻറർ പ്രസിഡൻറ് അലക്സ് എസ്തപ്പാൻ ന്യൂയോർക്കിൽ പ്രസ്താവിച്ചു.
ന്യൂയോർക്ക് മെട്രോ റീജിയൻറെ ദീർഘ കാല സജീവ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കയ്യഴിഞ്ഞു സഹായിക്കുന്ന വ്യക്തിയുമാണ് എബ്രഹാം ഫിലിപ്പ്. ഫോമായിലൂടെയും മറ്റ് പല സംഘടനകളിലൂടെയും അദ്ദേഹം നേരിട്ടും ജന്മനാട്ടിൽ ധാരാളം കാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം നൽകിവരുന്നു. ഫോമായിൽ ലഭിക്കുന്ന സാമ്പത്തിക ഫണ്ടുകൾ യഥാവിധി അർഹതപ്പെട്ടവർക്ക് ലഭിക്കുന്നതിനും അനുയോജ്യമായ വിധം ഉപയോഗിച്ച് ഫണ്ടുകളുടെ ദുരുപയോഗം ഇല്ലാതാക്കുന്നതിനും എബ്രഹാം ഫിലിപ്പിന്റെ സേവനം ഫോമായ്ക്ക് അനിവാര്യമാണ്. ഫോമാ ഏതു പ്രോജെക്ടുകൾ മുൻപോട്ടു കൊണ്ടുവന്നാലും അതിന്റെ ആവശ്യകത ശരിയാംവിധം വിശകലനം ചെയ്ത് അതിന്റെ ഗുണഗണങ്ങൾ ഉപഭോക്താവിന് ഉചിതമായി ലഭിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനും നടപ്പിലാക്കുന്നതിനും എബ്രഹാമിനെപ്പോലെ വിദഗ്ധരുടെ സേവനം ഫോമായ്ക്ക് അത്യാവശ്യമാണ്. അതിനാൽ ഫോമായുടെ നല്ല ഭാവിയെ മുൻ നിർത്തി എബ്രഹാം ഫിലിപ്പിനെ ഫോമാ നാഷണൽ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.