Home Health ‘പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’; മുഖ്യമന്ത്രിയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍.
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്ക് പോസ്റ്റില്‍ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചാണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്.’ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’ എന്നാണ് താരം ഫേസ്ബുക്കില്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.
അമേരിക്കയിലെ മിനസോട്ടയിലുള്ള മയോക്‌ളിനിക്കില്‍ അദ്ദേഹം പരിശോധനകള്‍ക്ക് വിധേയനാവും. ഭാര്യ കമല വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. വിവിധ അസുഖങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന ചികിത്സാ ഗവേഷണ സ്ഥാപനമാണ് മയോക്‌ളിനിക്. മുഖ്യമന്ത്രിയുടെ ചികിത്സാ ചിലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ അറിയിച്ചിരുന്നു.
Comments
comments