തോഴർ ……. (കവിത)

തോഴർ ....... (കവിത)

0
398

രാജേഷ് ജി നായർ. (Street Light fb group)

മുൻജൻമ ബന്ധങ്ങൾ
നമ്മൾ തമ്മിലുണ്ട്

മുന്നോട്ട് പായുമ്പോൾ
പിന്നിലുള്ളതെല്ലാം നാം മറന്നിടുന്നു
ഒപ്പമുള്ള ബന്ധങ്ങളെ മുറുകെ പിടിക്കുന്നു

ഓർമ്മകളിലേക്കൊരു നോട്ടമില്ല
നോക്കിയാലും തിരിച്ചറിയുന്നില്ല

രൂപ വ്യത്യാസങ്ങളേറെയുണ്ടെങ്കിലും
ഉള്ളിന്റെയുള്ളിൽ
പലർക്കുമുണ്ടേറെ പൊരുത്തം
അറിയാതെ തമ്മിലടുക്കുന്നു
അണയും വരെ കൂട്ടുറപ്പിക്കുന്നു

ആദ്യ കാഴ്ചയിൽ സ്വന്തമെന്ന് തോന്നും
പലനാളുകൾ കൊണ്ട് തിരിച്ചറിഞ്ഞിടും

തലച്ചോറിനുള്ളിലൊരു തരംഗമുണ്ട്
തമ്മിലൊന്നാക്കീടുന്ന രസതന്ത്രമുണ്ട്
കാണാത്തൊരാളോട് വെറുപ്പ് തോന്നും
കാണുന്ന മാത്രയിൽ
ചിലർ ചിരപരിചിതരാകും
ഉള്ളോടുളേറെ പൊരുത്തപ്പെടും
ഉള്ളറകളിലെവിടെയൊ ബന്ധിക്കപ്പെടും

തേടി നടന്നാലും കിട്ടില്ലതിനൊരുത്തരം

ഒരമ്മപെറ്റ മക്കൾ തമ്മിൽ
വ്യത്യാസങ്ങളേറെയില്ലേ
അന്യർ ഉറ്റവരാകാറില്ലെ

നാമറിയാതെ തമ്മിലടുക്കുന്നില്ലെ
ആൽമ ബന്ധങ്ങളാകുന്നില്ലേ

കടം തീർക്കുവാനായിവിടെ നമ്മൾ വന്നതല്ലെ
പോയ ജൻമത്തിൽ ബാക്കിപത്രമല്ലേ
ആത്മാവിനേറെ സാദൃശ്യമില്ലെ

മറിച്ചാലും മുറിയാത്തൊരു
ചരടിൽ
നമ്മളെ കോർത്തിട്ടുണ്ട്
മരിച്ചാലുമറ്റ്പോകാതെ
തമ്മിൽ പിണഞ്ഞ് കിടക്കുന്നുണ്ട്

കണ്ണുകളിൽ ദൃശ്യമാകില്ല
കാതുകളിൽ പതിയുകയുമില്ല
പൊട്ടാചരടായതെപ്പോഴുമുണ്ട്
ഏത് ജൻമത്തിലും കൂട്ടായിട്ടുണ്ട്

 

Share This:

Comments

comments