മനസ്സ് പൂക്കുന്നിടം.. (കവിത)

മനസ്സ് പൂക്കുന്നിടം.. (കവിത)

0
1457
ലക്ഷ്മി ചങ്ങണാറ. (Street Light fb group)
അങ്ങകലെ..
ആ വഴിത്താരകൾക്കുമപ്പുറം മഴക്കാടുകൾക്കരികെ,
താഴ് വാരങ്ങളിൽ ഞാൻ കോറിയിട്ട
കുറെ ഭ്രാന്തുകൾ..
അക്ഷരക്കൂട്ടങ്ങളോ അതോ എന്നോ കണ്ടു മറന്ന പാഴ്കിനാക്കളോ?
അതുമല്ലെങ്കിൽ നഷ്ടബോധങ്ങൾക്കു നടുവിൽ നിന്നുടലെടുത്ത കുറെ ജല്പനങ്ങളാവാം..
കാത്തിരിപ്പിന്നാലസ്യവും പേറി എന്റെ ചിന്തകളിലെ മേച്ചിൽപ്പുറങ്ങളിൽ ഇത്തിൾക്കണ്ണികളായ് പടർന്നവ.
ചിലപ്പോൾ ചില്ലുജാലകത്തിനിടയിൽ കൂടി എന്നോടു പരിഭവം പറഞ്ഞു പെയ്യുന്ന മഴയെ എത്തിനോക്കാറുണ്ടവർ.
ഉറക്കം നഷ്ടപ്പെട്ട ഉന്മാദമായ രാവുകളിൽ എന്നോടൊത്തഭിരമിക്കാറുണ്ട്.
പിണക്കം നടിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന എന്നെ..കണ്ണുകളിലലയടിക്കുന്ന..
ഒത്തിരി സ്നേഹത്തോടെ..
ഒരു നറുപുഞ്ചിരിയോടെ ചേർത്തു പിടിച്ച്
നീ എന്റേതാണെന്നു പറയാറുണ്ട്..
ഒടുവിൽ കാതോർത്തു കാതോർത്തു.. അടുക്കുന്തോറും നേർത്തു വരുന്ന കലമ്പലുകൾ മാത്രമാവും..

 

Share This:

Comments

comments