പ്രിയാ വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രീംകോടതി റദ്ദാക്കി.

പ്രിയാ വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രീംകോടതി റദ്ദാക്കി.

0
505
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: നടി പ്രിയ പ്രകാശ് വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രീംകോടതി റദ്ദാക്കി. അടാര്‍ ലവ് സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച്‌ തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറാണ് സുപ്രീം കോടതി റദ്ധാക്കിയത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഐപിസി 295 എ പ്രകാരം കേസ് എടുക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.സംഭവത്തില്‍ രാജ്യത്തെവിടെയും പ്രിയ വാര്യര്‍ക്കെതിരെ കേസ് എടുക്കുന്നതും കോടതി തടഞ്ഞു. ഗാനത്തിനെതിരെ പരാതിയുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്ന് കോടതി പറഞ്ഞു. സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരായ കേസുകളും സുപ്രീംകോടതി റദ്ദാക്കി

Share This:

Comments

comments