പ്രളയം തകര്‍ത്തെങ്കിലും രതീഷ് അമ്മുവിനെ ജീവിതസഖിയാക്കി.

പ്രളയം തകര്‍ത്തെങ്കിലും രതീഷ് അമ്മുവിനെ ജീവിതസഖിയാക്കി.

0
2595
ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ: പ്രളയം തകര്‍ത്തെങ്കിലും രതീഷ് അമ്മുവിനെ ജീവിതസഖിയാക്കി. ആലപ്പുഴ ബിലീവിയേഴ്‌സ് ചര്‍ച്ച്‌ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വച്ച്‌ .എം എല്‍ എയും പഞ്ചായത്ത് അധികൃതരും മതപുരോഹിതരും പൊലീസും സര്‍ക്കാരുദ്യോഗസ്ഥരും ഒരുമിച്ച്‌ ഇരുവരുടേയും പ്രണയവിവാഹം നടത്തിക്കൊടുത്തു.
ചമ്പക്കുളം കന്നേകോണിത്തറ വീട്ടില്‍ ബിജുവിന്റെയും നിര്‍മലയുടേയും മകള്‍ അമ്മുവിന്റെയും വിവാഹം ഈ മാസം 21ന് നടത്താനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ പ്രളയം വന്നതോടെ ഇവര്‍ ക്യാമ്പുകളില്‍ അഭയം പ്രാപിക്കുകയായിരുന്നു. പിന്നെയുണ്ടായിരുന്നത് ആഗസ്ത് 27ലെ മുഹൂര്‍ത്തമായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ കഴിഞ്ഞ ഞായറാഴ്ച ബിജു ക്യാമ്പ്ധികൃതരുടെ മുന്നില്‍ പ്രശ്‌നം അവതരിപ്പിച്ചു. തുടര്‍ന്നങ്ങോട്ട് ക്യാമ്പ് മുഴുവന്‍ കല്യാണത്തിനുള്ള ഒരുക്കത്തിലായി. കണ്ണൂര്‍ ആലങ്കോട് ചാപ്പിലി വീട്ടില്‍ നാണുവിന്റെയും ലതയുടെയും മകനാണ് രതീഷ്.
സ്വന്തം കുടുംബത്തിലെ കല്യാണമെന്ന പോലെ ക്യാംമ്ബംഗങ്ങള്‍ ഒത്തുചേരുന്ന സുന്ദര നിമിഷമായിരുന്നു നടന്നത്. കൂടാതെ സ്‌കൂള്‍ അധികൃതര്‍, ഹരിത സേനാംഗങ്ങള്‍, എ ഡി എസ്, സി ഡി എസ് പ്രവര്‍ത്തകരും അണിനിരന്നതോടെ ഇരുവരും ആഗ്രഹിച്ചതിനേക്കാള്‍ മംഗളകരമായി മാറി വിവാഹവേദി.
പഞ്ചായത്ത് പ്രസിഡന്റ് കവിത, സെക്രട്ടറി എസ് വീണ, വൈസ് പ്രസിഡന്റ് ബിപിന്‍രാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, മതപുരോഹിതര്‍, പ്രദേശവാസികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് സേനാംഗങ്ങള്‍ ഉള്‍പ്പടെയെല്ലാവരുടെയും ഒരു മനസോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയായിരുന്നു.

Share This:

Comments

comments