“സർവ്വംസഹയ”. (കവിത)

"സർവ്വംസഹയ". (കവിത)

0
549

ഡിജിന്‍ കെ ദേവരാജ്.

മഴയായ് പെയ്തിരുന്നു
പുഴയായ് ഒഴുകിയിരുന്നു
ഞാൻ നിനക്കുവേണ്ടി

പച്ചനിറച്ചു നീരുറവയായ്
പ്രതലം നനച്ചു പുൽമെത്ത
വിരിച്ചു ഞാൻ നിനക്കുവേണ്ടി

വേരാഴ്ത്തിയ നാമ്പുകള്‍ക്കു
യിർപ്പു നൽകി വസന്തമേകി
ഞാൻ നീ വിതച്ചതിനെല്ല്ലാം

മരം നട്ടു വളമിട്ടു നിന്‍
പൂർവ്വജന്മങ്ങളെന്നിന്നില്‍
തണല്‍വിരിച്ചു സ്വർഗ്ഗമാക്കി

അവരെന്റെ പ്രിയസുതർ
സ്നേഹമേകിയെന്നെ
അമ്മയെന്നു വിളിച്ചരുന്നു

നീയെന്റെ ആഴങ്ങളിലേക്ക്
ഇരുമ്പുകുഴലുകള്‍ തുളച്ചിറക്കി
പാൽതന്ന മാറിടത്തെ ചോരയൂറ്റി

സഹിക്കവയ്യ മകനെ
ക്ഷമിക്കുക വേദനിച്ചപ്പൊള്
ഞാനൊന്നു പിടഞ്ഞതാണു!

Share This:

Comments

comments