സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്ന​തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ണി.

സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്ന​തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ണി.

0
450
ജോണ്‍സണ്‍ ചെറിയാന്‍.
തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എം.എം. മണി. ഇടുക്കി അണക്കെട്ട് തുറന്നത് മതിയായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കെഎസ്‌ഇബിക്ക് വീഴ്ച വന്നിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് തന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. മഴ ഇത്രയും കനക്കുമെന്ന് കരുതിയില്ല. അപ്രതീക്ഷിതമായി കാലവര്‍ഷം പെയ്തിറങ്ങിയതോടെ അണക്കെട്ടുകള്‍ തുറക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നും മണി പറഞ്ഞു.
അണക്കെട്ടുകള്‍ തുറന്നത് സംബന്ധിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളില്‍ കഴമ്പില്ല. വിവാദങ്ങള്‍ക്ക് തനിക്ക് താല്‍പര്യമില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.

Share This:

Comments

comments