Home News ഭീകരരുടെ വെടിയേറ്റ് ബിജെപി പ്രവര്‍ത്തകന് ദാരുണാന്ത്യം.
ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗര്‍: ഭീകരരുടെ വെടിയേറ്റ് ബിജെപി പ്രവര്‍ത്തകന് ദാരുണാന്ത്യം. ജമ്മു കാഷ്മീരിലെ പുല്‍വാമയിലാണ് ബുധനാഴ്ച പുലര്‍ച്ചെ ബിജെപി പ്രവര്‍ത്തകനായ ഷബീര്‍ അഹമ്മദ് ഭട്ട് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഭട്ടിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് മുനിസിപ്പല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതോടെ ഭീകരര്‍ കൊലപ്പെടുത്തുന്ന ആദ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഭട്ട്.
Comments
comments