‘എംപിയെ കാണാനില്ല’ ആംആദ്മി എംപിയ്‌ക്കെതിരെ നാട്ടില്‍ പോസ്റ്ററുകള്‍!.

'എംപിയെ കാണാനില്ല' ആംആദ്മി എംപിയ്‌ക്കെതിരെ നാട്ടില്‍ പോസ്റ്ററുകള്‍!.

0
406
ജോണ്‍സണ്‍ ചെറിയാന്‍.
പഞ്ചാബ് : ഫരീദ് കോട്ട് മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം സന്ധു സിംഗിനെ 2014 മുതല്‍ കാണാനില്ലെന്ന പോസ്റ്ററുകള്‍. ആംആദ്മി പാര്‍ട്ടി അംഗമായ സന്ധു സിംഗിന്റെ സ്വന്തം നാടായ മോഗയിലാണ് പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എംപി സ്വന്തം മണ്ഡലം സന്ദര്‍ശിക്കുകയോ ഗ്രാമത്തിനു വേണ്ടി ഒരു രൂപ മുടക്കുകയോ ചെയ്തിട്ടില്ലെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു.
എം പിയുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍. അദ്ദേഹത്തെ കണ്ടുകിട്ടുന്നവര്‍ എത്രയും വേഗം അറിയിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. സന്ധു സിംഗിന് തന്റെ നാടിന്റെ പേര് ഓര്‍മ്മയുണ്ടോ? ഞങ്ങളുടെ 500 വോട്ടുകള്‍ പാഴായിപ്പോയി. തിരഞ്ഞെടുപ്പ് ജയിച്ചതിന് ശേഷം അദ്ദേഹത്തെ നാട്ടിലെങ്ങും കണ്ടിട്ടില്ല തുടങ്ങിയ പരാമര്‍ശങ്ങളാണ് പോസ്റ്ററിലുള്ളത്.
കോണ്‍ഗ്രസ് നേതാവായ ഗുര്‍ചരണ്‍ ഗോപിയാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. താന്‍ ആരോഗ്യകാരണങ്ങളാലാണ് മണ്ഡലത്തിലെത്താത്തതെന്നും, സ്ഥലത്തെ ആവശ്യങ്ങള്‍ അറിയിച്ചാല്‍ എംപി ഫണ്ട് അനുവദിക്കുന്നതായിരിക്കുമെന്നും സന്ധു സിംഗ് പ്രതികരിച്ചു.

Share This:

Comments

comments