പ്രളയക്കെടുതി: കേരളത്തിന് 700 കോടി രൂപ സഹായമായി യുഎഇ .

പ്രളയക്കെടുതി: കേരളത്തിന് 700 കോടി രൂപ സഹായമായി യുഎഇ .

0
699
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന സംസ്ഥാനത്തിന് സഹായഹസ്തവുമായി യുഎഇ. പ്രളയക്കെടുതി നേരിടുന്നതിന് യുഎഇ കേരളത്തിന് 700 കോടി രൂപ സഹായമായി നല്‍കും. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ നഹ്യാന്‍ ആണ് സഹായം വാഗ്ദാനം ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ യുഎഇയുടെ സഹായം അറിയിച്ചത്. ഷെയ്ഖ് നഹ്യാന്‍ സഹായം വാഗ്ദാനം ചെയ്ത വിവരം പ്രമുഖ വ്യവസായി എംഎ യൂസഫലിയാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. യുഎഇയോടുള്ള സംസ്ഥാനത്തിന്റെ നന്ദി അറിയിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുതിയ കേരളം സൃഷ്ടിക്കേണ്ട സാഹചര്യമെന്ന് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് കേരളത്തിന് പ്രത്യേക പാക്കേജ് വേണം. തൊഴിലുറപ്പ് പദ്ധതിക്ക് 2,800 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണം. മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കേന്ദ്രത്തിന് ബൃഹദ് പദ്ധതി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നബാര്‍ഡിനോട് പ്രത്യേകസഹായം ആവശ്യപ്പെടും. വായ്പാ പരിധി നാലരശതമാനമാക്കാന്‍ ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഉയര്‍ത്തിയാല്‍ 10,500 കോടി അധികം സമാഹരിക്കാന്‍ സാധിക്കും
ക്യാമ്ബുകളില്‍ പണപ്പിരിവ് വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വായ്പാ തിരിച്ചടവിന് സ്വകാര്യപണമിടപാട് സ്ഥാപനങ്ങള്‍ സാവകാശം നല്‍കണം. സ്വകാര്യപണമിടപാട് സ്ഥാപനങ്ങള്‍ ക്യാമ്ബുകളില്‍ ചെന്ന് കുടിശ്ശിക ഈടാക്കുന്നത് ഒഴിവാക്കണം. മുഖ്യമന്ത്രി പറഞ്ഞു.

Share This:

Comments

comments