ഒരുമ മലയാളം. (കവിത)

ഒരുമ മലയാളം. (കവിത)

0
942
ഡിജിന്‍ കെ ദേവരാജ്.
വെയിലൊന്ന് തെളിയട്ടെ വേഗം
എല്ലുമുറിയെ പണിയെടുത്താൽ
ഇനിയുമേറെ പൊന്നുവിളയുന്ന നാടാണ്
വെള്ള ഷർട്ടിൽ ചള്ള തെറിക്കാഞ്ഞ
ജാതി മത വർഗീയ വിഷച്ചെടികളെ മാത്രം
കളയായി കണ്ട് പിഴുതെടുത്ത് വലിച്ചെറിയണം
പിന്നെ ഒറ്റക്കെട്ടായി വിത്തുവിത്ക്കണം
മണ്ണിലും മനസ്സിലും ധൈര്യമായി വളരണം
ഇവിടെ വീണ്ടും പൊന്നുവിളയും തീർച്ച
അടുത്ത ഓണത്തിന് ഒന്നിച്ചിരുന്നുണ്ണണം
കൂടെയുണ്ണാൻ ഒപ്പം വിളിക്കണം അവരെയും
മണ്ണ് കാത്ത ജീവൻകാത്ത മുക്കുവപ്പടയെയും.

Share This:

Comments

comments