മാവടി പള്ളിപ്പടിയില്‍ താമസിച്ചു കൊതിതീരുന്നതിനു മുന്‍പേ വീട് പൂര്‍ണ്ണമായും മണ്ണിനടിയിലായി.

മാവടി പള്ളിപ്പടിയില്‍ താമസിച്ചു കൊതിതീരുന്നതിനു മുന്‍പേ വീട് പൂര്‍ണ്ണമായും മണ്ണിനടിയിലായി.

0
1312
ജോണ്‍സണ്‍ ചെറിയാന്‍.
നെടുങ്കണ്ടം : താമസിച്ചു കൊതിതീരുന്നതിനു മുന്‍പേ വീട് മണ്ണടിയുന്നു. പുതിയ വീടു നിര്‍മിച്ചു താമസം മാറിയിട്ട്. കനത്ത മഴയെത്തുടര്‍ന്നു ഭൂമി വിണ്ടുകീറി ആദ്യ നില പൂര്‍ണമായും മണ്ണിനടിയിലായി. മാവടി പള്ളിപ്പടി തേനമാക്കല്‍ അപ്പച്ചന്റെ വീടാണു തകര്‍ന്നത്. നാലു ദിവസം മുന്‍പു വീടിനു വിള്ളല്‍ കണ്ടതിനെത്തുടര്‍ന്ന് ഇവിടെ താമസിച്ചിരുന്നവര്‍ മറ്റൊരിടത്തേക്കു മാറിയിരുന്നു. കൂടാതെ വീട്ടുപകരണങ്ങള്‍ പറ്റുന്നിടത്തോളം മാറ്റി. വീടിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ വിണ്ടുകീറിയ നിലയിലാണ്.
രണ്ടരകിലോമീറ്ററില്‍ അധികം പ്രദേശമാണു ഭൂമി പിളര്‍ന്നു മാറിയിരിക്കുന്നത്. ഇതിനടുത്തുള്ള മാവടി കുഴികൊമ്ബ് ഭാഗത്തു രണ്ടാള്‍ താഴ്ചയില്‍ ഭൂമി ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. പല പ്രദേശങ്ങളിലെയും മണ്‍ഭിത്തികള്‍ തകര്‍ന്നു വീണുകൊണ്ടിരിക്കുകയാണ്. സ്ഥലത്തു പഠനം നടത്തിയാല്‍ മാത്രമേ എന്താണു സംഭവിച്ചതെന്നു പറയാന്‍ കഴിയുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Share This:

Comments

comments