ഷഹിദ് അസ്ലം.
പാലക്കാട്: ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിവാർ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന വെൽഫെയർ പാർട്ടിയുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് അവശ്യ സാധനങ്ങൾ വിതരണം നടത്തി. വടക്കഞ്ചേരി, കൊല്ലങ്കോട്, നെമ്മാറ എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലും കൊഴിഞ്ഞാമ്പറക്കടത്തുള്ള കരടിപ്പാറ പുറംപോക്ക് ഭൂമിയിൽ നിവസിക്കുന്നവർക്കും പുതപ്പ്, ബനിയൻ, ബക്കറ്റ്, നാപ്കിൻസ്, ബ്രഷ്, പേസ്റ്റ്, സോപ്പ്, വസ്ത്രങ്ങൾ,അരി, കുടിവെള്ളം, മറ്റ് ഭക്ഷ്യ വസ്തുക്കൾ എന്നിവ വിതരണം ചെയ്തു.കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് മെമ്പർ കാളീശ്വരി സംഘത്തെ സ്വീകരിച്ചു..
പരിവാർ ഫൗണ്ടേഷൻ അംഗങ്ങളായ ഹാരിഷ്, വരലക്ഷ്മി, ലോകേന്ദ്ര, വിനോദ് കുമാർ, ദീക്ഷിത് ഗൗഡ, കാർത്തിക് എന്നിവർ നേതൃത്വം നൽകി.വെൽഫെയർ പാർട്ടി നേതാക്കളായ അജിത് കൊല്ലങ്കോട്, പ്രദീപ് നെന്മാറ, റഷാദ് പുതുനഗരം, അക്ബറലി കൊല്ലങ്കോട്, ഷാഹിദ് അസ്ലം, നിഷാറത്തലി, പ്രമോദ് നെന്മാറ എന്നിവരും സംഘത്തിലുണ്ടായിരുന്നു..
Comments
comments