Home America വാഷിംഗ്ടണ്‍ ഇന്ത്യന്‍ എംബസി സ്വാതന്ത്ര്യദിനം ആഘോഷിച്ചു .
പി.പി. ചെറിയന്‍.
വാഷിംഗ്ടണ്‍ ഡി സി: ഇന്ത്യയുടെ എഴുപത്തി രണ്ടാമത് സ്വാതതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഗസ്റ്റ് 15 ന് വാഷിംഗ്ടണ്‍ ഇന്ത്യന്‍ എംബസ്സിയില്‍ ആഘോഷിച്ചു.ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.ഇന്ത്യന്‍ അംബാസിഡര്‍ നവതേജ് സര്‍ണ, ഇന്ത്യന്‍ പ്രസിഡന്റ് രാഷ്ട്രത്തോടായി നടത്തിയ സ്വാതന്ത്യ ദിന സന്ദേഷം വായിച്ചു.
ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ ആഗംഭിച്ചത്.’ഇന്ത്യ ഓഫ് മൈ ഡ്രീംസ്’ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രസംഗ മത്സരത്തില്‍ വിജയികളായവര്‍ക്ക് ഇന്ത്യന്‍ അംബാസിഡര്‍ സര്‍ണ സമ്മാന ദാനം നിര്‍വ്വഹിച്ചു.
ദേശീയ ഗാനങ്ങള്‍ ആലപിച്ച കുട്ടികളേയും പ്രത്യേകമായി ആദരിച്ചു.ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഉണ്ടയിരുന്നു.ഇന്ത്യന്‍ എംബസിയാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
Comments
comments