രവി രഘ്ബീറിനെ നാടുകടത്തുന്നതിനുള്ള വിധിക്ക് സ്റ്റേ ഇല്ലെന്ന് കോടതി.

രവി രഘ്ബീറിനെ നാടുകടത്തുന്നതിനുള്ള വിധിക്ക് സ്റ്റേ ഇല്ലെന്ന് കോടതി .

0
620
പി.പി. ചെറിയാന്‍.
ന്യൂയോര്‍ക്ക്: അമേരിക്കയിലെ സിവില്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ലീഡറും, ന്യൂ സാങ്ങ്ചുവറി കൊയലേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ രവിരഘ്ബീറിനെ നാടുകടത്തുന്നതിനുള്ള ന്യൂജേഴ്‌സി ഫെഡറല്‍ കോടതി വിധിക്കെതിരെ സ്റ്റെ നല്‍കാനാവില്ലെന്ന് ന്യൂയോര്‍ക്ക് സെക്കന്റ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ആഗസ്റ്റ് 15ന് ഉത്തരവിട്ടു.
സെപ്റ്റംമ്പര്‍ 7ന് അമേരിക്ക വിടണമെന്ന തീരുമാനം നേരത്തെ ന്യൂ ജേഴ്‌സി ഫെഡറല്‍ കോടതിയുടെ വിധി ഉണ്ടായിരുന്നുവെങ്കിലും തല്ക്കാലം സ്റ്റേ അനുവദിച്ചിരുന്നു.ഫസ്റ്റ് അമന്റ്‌മെന്റ് റൈറ്റ്‌സ് നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനെതിരെ രവി ലൊ സ്യൂട്ട് ഫയല്‍ ചെയ്തിരുന്നത്.
ഇന്ത്യയിലാണ് അടിവേരുകളെങ്കിലും, ട്രിനിഡാസ് പൗരനാണ് അമേരിക്കയില്‍ അറിയപ്പെടുന്ന രവിരഘ്ബീര്‍.ഇരുപത്തിയേഴു വയസ്സില്‍ ആവശ്യമായ രേഖകള്‍ ഇല്ലാതെയാണ് അമേരിക്കയില്‍ എത്തിയതെങ്കിലും, ഗ്രീന്‍ കാര്‍ഡ് സംഘടിപ്പിക്കുവാന്‍ ഇദ്ദേഹത്തിനായിരുന്നു.വയര്‍ഫ്രോഡില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ രവിയുടെ ഇമ്മിഗ്രേഷന്‍ സ്റ്റാറ്റസ് നഷ്ടപ്പെട്ടിരുന്നു.
1991 മുതല്‍ അമേരിക്കയില്‍ താമസിച്ചിരുന്ന രവിയെ അറസ്റ്റ് ചെയ്ത നിരവധി ആഴ്ച ഡിറ്റന്‍ഷനില്‍വെച്ചതിനുശേഷം നാടുകടത്തുന്നതിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സ്റ്റേ ലഭിക്കുന്നതിനും രവിക്കു കഴിഞ്ഞു.അമേരിക്കന്‍ പൗരത്വമുള്ള ഭാര്യ, മകള്‍ എന്നിവരില്‍ നിന്നും വേര്‍പ്പെടുത്തുന്നതു ഭരണഘടനാവിരുദ്ധമാണെന്നാണ് ഇയാളുടെ വാദം.രവിരഘ്ബീറിനെ നാടുകടത്തുകയല്ലാതെ തങ്ങളുടെ മുമ്പില്‍ മറ്റൊരുവഴിയുമില്ലെന്ന ഐ.സി.ഇയും വ്യക്തമാക്കി.
2

Share This:

Comments

comments