ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ .

ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ .

0
208
പി.പി. ചെറിയാന്‍.
വെര്‍മോണ്ട്: ആഗസ്റ്റ് 14ന് വെര്‍മോണ്ട് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്കു നടന്ന സെമോ ക്രാറ്റിക്ക പ്രൈമറിയില്‍ ട്രാന്‍സ്ജന്റര്‍ സ്ഥാനാര്‍ത്ഥിക്ക് ചരിത്രവിജയം.പ്രധാന എതിരാളി ജയിംസ് ഇലേഴ്‌സനെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ട്രാന്‍സ്ജന്റര്‍ ക്രിസ്റ്റീന്‍ ഹാള്‍ക്വസ്റ്റ് സമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നേടിയത്.അമേരിക്കയുടെ ചരിത്രത്തില്‍ പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായി ഗവര്‍ണര്‍ സ്ഥാനത്തേക്ക് ആദ്യമായി മത്സരിക്കുന്ന വ്യക്തിയാണ് ക്രിസ്റ്റീന്‍ഹാള്‍ക്വസ്റ്റ്.
സമോക്രാറ്റിക് പ്രൈമറിയില്‍ 48.3% (27619) വോട്ടുകള്‍ ക്രസ്റ്റീന്‍ നേടിയപ്പോള്‍ എതിരാളിക് 22.1% (12608) വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.റിപ്പബ്ലിക്കല്‍ പ്രൈമറിയില്‍ നിലവിലുള്ള ഗവര്‍ണര്‍ ഫില്‍ സ്‌കോട്ട് അനായാസമായ വിജയം കരസ്ഥമാക്കി, പോള്‍ ചെയ്ത വോട്ടുകളില്‍ സ്‌കോട്ട് 24220 (67.5%) വോട്ടുകള്‍ നേടിയപ്പോള്‍ പ്രധാന എതിരാളി കിത്തിന് 32.5% (11649) വോട്ടുകള്‍ ലഭിച്ചു.
പ്രൈമറിയില്‍ ട്രാന്‍സ്ജന്റര്‍ സ്ഥാനാര്‍ത്ഥി എന്ന നിലയിലല്ല വിജയിച്ചതെന്നും, വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനമാണ് എന്നെ വിജയത്തിലേക്ക് എത്തിച്ചതെന്നും ക്രിസ്റ്റിന്‍ പറഞ്ഞു. നവംബറില്‍ നടക്കുന്ന ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടിത്തുന്നതിനുള്ള തന്ത്രങ്ങളാണ് മെനയുന്നതെന്നും ക്രിസ്റ്റില്‍ പറഞ്ഞു.3

Share This:

Comments

comments