അനിതാ കുമാര്‍ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍സ് അസോസിയേഷന്‍ ബോര്‍ഡില്‍ .

അനിതാ കുമാര്‍ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍സ് അസോസിയേഷന്‍ ബോര്‍ഡില്‍ .

0
346
പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍ ഡി സി: ഇന്ത്യന്‍ അമേരിക്കന്‍ ജര്‍ണലിസ്റ്റ് അനിതാ കുമാറിനെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസ്സോസിയേഷന്‍ ബോര്‍ഡ് അംഗമായി നിയമിച്ചു.ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 298 വോട്ടുകളാണ് അനിതക്ക് ലഭിച്ചത്.
അടുത്ത മൂന്ന് വര്‍ഷമാണ് കാലാവധി. വെര്‍ജീനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അമേരിക്കന്‍ ഗവണ്‍മെന്റ് ആന്റ് പൊളിറ്റിക്ക്‌സില്‍ ബിരുദം നേടിയ ഇവര്‍ 1996 2007 വരെ റ്റാംബ ബെ ടൈംസിലും തുടര്‍ന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ 2012 വരേയും ജര്‍ണലിസ്റ്റായി ഇവര്‍ പ്രവര്‍ത്തിച്ചു.മെക്ലാച്ചി ന്യൂസ് പേപ്പറില്‍ പ്രവര്‍ത്തിക്കുന്നതിനിടയിലാണ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റായി പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.
വൈറ്റ് ഹൗസ് കറസ് പോണ്ടന്റായി പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചതില്‍ സംതൃപ്തിയും ആഹ്ലാദവും ട്വിറ്റര്‍ സന്ദേശത്തിലൂടെ ഇവര്‍ പ്രകടിപ്പിച്ചു.
2

Share This:

Comments

comments