ജയലളിതയുടെ ബയോപിക്ക് ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ വിജയ്.

ജയലളിതയുടെ ബയോപിക്ക് ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ വിജയ്.

0
334
ജോണ്‍സണ്‍ ചെറിയാന്‍.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ബയോപിക്ക് ഉടന്‍ ആരംഭിക്കും. അവാര്‍ഡ് ജേതാവ് ഡയറക്ടര്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിബ്രി മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയലളിതയുടെ പൊളിറ്റിക്കല്‍ ജീവിതമാണ് പ്രധാനമായും ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ബാലതാരമായാണ് ജയലളിത സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
കന്നഡ ചിത്രം ശ്രീ ശൈല മഹാത്മ എന്ന ചിത്രത്തിലാണ് അമ്മ അഭിനയിച്ചത്. 140ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുവെന്ന് സംവിധായകന്‍ വിഷ്ണു അറിയിച്ചു. ആറ് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഡിസംബര്‍ 5 2016ല്‍ ചെന്നൈയിലാണ് മരണപ്പെട്ടത്.

Share This:

Comments

comments