ഇന്ത്യന്‍ രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച.

ഇന്ത്യന്‍ രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച.

0
590
ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: മൂല്യത്തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപയ്ക്ക് റെക്കോര്‍ഡ്. ഒരു ഡോളറിന് 70.07 രൂപയായി ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നു. രൂപയുടെ മൂല്യം ഇനിയുമിടിഞ്ഞ് 71ലെത്തുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യത്തില്‍ വന്ന മാറ്റമാണ് ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നത്. യുഎസ് ഡോളറിനു മുല്യവര്‍ധനയ്ക്കുള്ള കാരണവും ഇത് തന്നെയാണ്.
വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ 68.83 ആയിരുന്ന വിനിമയ മൂല്യം ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 69.85 ആയിരുന്നു. ഇന്നലെ അവസാനിച്ചപ്പോള്‍ 69.93 ആയി വീണ്ടും തകര്‍ന്നു.

Share This:

Comments

comments