Home America ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷം ആഗസ്റ്റ് 18 ശനിയാഴ്ച.
എ.സി. ജോര്‍ജ്ജ്.
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 18 ശനിയാഴ്ച വൈകുന്നേരം 5.30ന് ഫൊറോന അടിസ്ഥാനത്തിലുള്ള അത്തപ്പൂക്കള മത്സരത്തോടെ ആരംഭിക്കും. എച്ച്.കെ.സി.എസ്. പ്രസിഡന്റ് തോമസ് കൊരട്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാദര്‍ സുനി പടിഞ്ഞാറേക്കര ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് റിട്ടയേര്‍ഡ് പ്രൊഫസര്‍ തോമസ്‌കുട്ടി വടാതല മുഖ്യാതിഥിയായിരിക്കും.
കമ്മ്യൂണിറ്റി അംഗങ്ങളുടെ വര്‍ണ്ണോജ്ജ്വലമായ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഓണപ്പാട്ടുകള്‍ വിവിധ നൃത്തങ്ങള്‍, വര്‍ണ്ണപ്പകിട്ടാര്‍ന്ന താലപ്പൊലിയുമായി വാദ്യമേളങ്ങളോടുള്ള മാവേലിയുമായുള്ള ഘോഷയാത്ര തിരുവാതിര, ഗാനസന്ധ്യ മുതലായവയും തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
Comments
comments