ദുരിതാശ്വാസനിധി: അമേരിക്കന്‍ മര്‍ത്തോമ്മാ ഭദ്രാസന ഫണ്ട് ശേഖരണം 19 ന് .

ദുരിതാശ്വാസനിധി: അമേരിക്കന്‍ മര്‍ത്തോമ്മാ ഭദ്രാസന ഫണ്ട് ശേഖരണം 19 ന് .

0
1217
പി. പി. ചെറിയാന്‍.
ന്യുയോര്‍ക്ക്: കേരളത്തിലെ വെള്ളപ്പെക്കബാധിതര്‍ക്ക് അശ്വാസം പകരുന്നതിനും പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മര്‍ത്തോമ്മാ സഭ കൗണ്‍സില്‍ ആവിഷ്കരിച്ച പദ്ധതിയുടെ ധനശേഖരാണാര്‍ത്ഥം ആകമാന മര്‍ത്തോമാ സഭ ഓഗസ്റ്റ് 19 നു പ്രത്യേക സ്‌തോത്രകാഴ്ച ശേഖരണം നടത്തും
അതേ ദിവസം നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന ഇടവകകളില്‍ നിന്നും ശേഖരിക്കുന്ന സ്‌തോത്രകാഴ്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വേര്‍തിരിക്കും. ക്ലേശം അനുഭവിക്കുന്നവരിലേക്ക് സഹായത്തിന്റെ സ്‌നേഹകരം നീട്ടേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം എറ്റെടുക്കുവാന്‍ ഓരോരുത്തരും തയാറാകണമെന്ന് മാര്‍ത്തോമ്മാ സഭാധിപന്‍ റൈറ്റ് റവ. ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്‌ബോധിപ്പിച്ചു.
ഓഗസ്റ്റ് 19 ന് എല്ലാ ഇടവകകളിലും ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളേയും അവരുടെ ആവശ്യങ്ങളേയും ഓര്‍ത്ത് പ്രാര്‍ഥിക്കും. സ്‌തോത്രകാഴ്ചയും, പ്രത്യേക സംഭാവനകളും ദുരിതാശ്വാസ ഫണ്ടില്‍ ചേര്‍ക്കുന്നതിന് ഓഗസ്റ്റ് 31 നു മുമ്പായി സഭാ ഓഫിസിലേക്ക് അയച്ചു നല്‍കണമെന്നും തിരുമേനി ഉദ്‌ബോധിപ്പിച്ചു.

Share This:

Comments

comments