കുട്ടികളെ കാറിലിരുത്തി മദ്യലഹരിയില്‍ കാറോടിച്ച മാതാവ് അറസ്റ്റില്‍ .

കുട്ടികളെ കാറിലിരുത്തി മദ്യലഹരിയില്‍ കാറോടിച്ച മാതാവ് അറസ്റ്റില്‍ .

0
948
 പി.പി. ചെറിയാന്‍.
ബ്രൂക്ക്‌ലിന്‍: മദ്യ ലഹരിയില്‍ കുട്ടികളെ കാറിലിരുത്തി ഡ്രൈവ് ചെയ്ത മാതാവിനെ ആഗസ്റ്റ് 12 ഞായറാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തു.
ബ്ലു നിസ്സാന്‍ അള്‍ട്ടിമ കാറില്‍ കുട്ടികളെ ഇരുത്തി അതിവേഗതയില്‍ പാഞ്ഞ വാഹനത്തെ രാവിലെ 1.50 നാണ് പോലീസ് പിടികൂടിയത്. കാറില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്ന് മദ്യ ലഹരിയില്‍ സംസാരിക്കുവാന്‍ പോലും കഴിയായിരുന്ന മാതാവ് അമാന്റാ ഗുഡ് മാന്‍ (25) മൂന്ന് വയസ്സും പത്ത് മാസവും ഉള്ള രണ്ട് കുട്ടികള്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്തതായി നാസ്സു കൗണ്ടി പോലീസ് പറഞ്ഞു.
കുട്ടികളുട ജീവന്‍ അപടകപ്പടുത്തും വിധം വാഹനം ഓടിച്ചതിനും, മദ്യപിട്ടതിനും മാതാവിനെതിരെ കേസ്സെടുത്തു. 15 വയസ്സിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്നുള്ള ‘LEANDRAS LAW’ അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിട്ടുള്ളത്.
2009 ല്‍ മന്‍ഹാട്ടനില്‍ 11 വയസ്സുള്ള പെണ്‍കുട്ടിയെ കാറിലിരുത്തി മദ്യപിച്ച് വാഹനമോടിക്കുന്നതിനിടയിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്ന ഇവരുടെ പേരിലാണ് ലിയാണ്ടേഴ്‌സ് ലൊ നിലവില്‍ വന്നത്.

Share This:

Comments

comments