Home America ഡാളസ് കേരള അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 25-ന് .
പി.പി. ചെറിയാന്‍.
ഡാളസ്സ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 25 ന് സംഘടിപ്പിക്കുന്നു.ശനിയാഴ്ച രാവിലെ 11 മണിക്ക് കോപ്പല്‍ സെന്റ് അല്‍ഫോണ്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയില്‍ പ്രസിഡന്റ് റോയ് കൊടുവത്ത് അദ്ധ്യക്ഷത വഹിക്കും.
യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സ് (ഓഗസ്റ്റ് 1 ന്) അസ്സോസിയേറ്റ് പ്രൊഫസര്‍ ഡൊണാള്‍ഡ് ആര്‍ ഡേവിഡ് ഓണാഘോഷം നല്‍കും.കേരള അസ്സോസിയേഷന്‍ അംഗങ്ങള്‍ക്കാണ് ഓണാഘോഷത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ അവസരം നല്‍കുന്നതെന്ന് കോര്‍ഡിനേറ്റര്‍ അനശ്വര്‍ മാമ്പിള്ളി അറിയിച്ചു.കേരള അസ്സോസിയേഷന്‍ എഡുക്കേഷന്‍ അവാര്‍ഡ് ആഘോഷ പരിപാടികള്‍ക്കിടയില്‍ വിതരണം ചെയ്യും.
കേരളീയ വിഭവങ്ങള്‍ ഉള്‍പ്പടുന്ന ഓണ സദ്യയോടെ ആഘോഷ പരിപാടികള്‍ സമാപിക്കും. പ്രവേശനം സൗജന്യമാണ്. ഏവരേയും ഓണാഘോഷത്തിന് ക്ഷണിക്കുന്നതായി അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനശ്വര്‍ മാമ്പിള്ളി 214 997 1385
Comments
comments