ഓണാവധി ചുരുക്കിയിട്ടില്ല പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് വിദ്യാഭ്യാസ വകുപ്പ്.

ഓണാവധി ചുരുക്കിയിട്ടില്ല പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് വിദ്യാഭ്യാസ വകുപ്പ്.

0
1189
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: വ്യാജവാര്‍ത്തയില്‍ വീണ്ടും പൊറുതിമുട്ടി കേരളം’. മഴക്കെടുതി മൂലം അവധി നല്‍കിയ ജില്ലകളില്‍ ഒണാവധി വെട്ടിച്ചുരുക്കിയന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജ പ്രചാരണ മാണമാണെന്നും സൈബര്‍ സെല്ലിനു പരാതി നല്‍കുമെന്നും സി പി ഐ യുടെ ഓഫീസ് വ്യക്തമാക്കി.
2018-19 അദ്ധ്യയന വര്‍ഷത്തില്‍ മഴക്കെടുതി കാരണം അവധി നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 24, 25, 26 എന്നീ ദിവസങ്ങളില്‍ മാത്രമേ അവധിയുണ്ടായിരിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ ഡയറക്റ്റര്‍ അറിയിച്ചു എന്നായിരുന്നു വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്.

Share This:

Comments

comments